WME യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും

0 495

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം (WME) ചർച്ച് ഓഫ് ഗോഡ് യൂത്ത് ഫെലോഷിപ്പ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും 2023 ഏപ്രിൽ 6 മുതൽ 8 വരെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെൻ്ററിൽ വെച്ച് നടക്കും.

ക്യാമ്പ് ഏപ്രിൽ 6 രാവിലെ 9:30 ന് ആരംഭിച്ച് 8 ശനി 2 മണിക്ക് അവസാനിക്കും. WME നാഷണൽ ചെയർമാൻ റവ. ഡോ: ഒ.എം. രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ ഡോ: എം. കെ. സുരേഷ്, സെക്രട്ടറി ഇവാ. ജേക്കബ് മാത്യു എന്നിവർ നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം യുവജനങ്ങൾ ക്യാമ്പിൽ സംബന്ധിക്കും.

ഡിസ്ട്രിക്ട് താലന്ത് പരിശോധനയിൽ വിജയികളായവർക്കാണ് സ്റ്റേറ്റ് താലന്ത് പരിശോധനയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. 6 വിഭാഗങ്ങളിലായി സംഗീതം, ശാസ്ത്രീയ സംഗീതം, കഥാ-കവിത രചന, സമൂഹഗാനം, പ്രസംഗം, ഉപന്യാസം, വാക്യമത്സരം, ബൈബിൾ ക്വിസ്, ഉപകരണ സംഗീതം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടക്കും. ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ താലന്ത് പരിശോധന വിജയികൾക്ക് സമ്മാനം നൽകും. കൂടാതെ ഇക്കഴിഞ്ഞ വർഷം SSLC, PLUS TWO പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും നൽകുന്നതാണ്. കൂടാതെ ബൈബിൾ സ്റ്റഡി, ആരാധന, സമർപ്പണം, വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ, മിഷൻ ചലഞ്ച്, ഗെയിം എന്നിവ ക്യാമ്പിൻ്റെ പ്രധാന ആകർഷണം ആയിരിക്കും. ലേഡീസ് ഫെലോഷിപ്പ് പ്രസിഡൻ്റ് സിസ്റ്റർ സൂസൻ രാജുക്കുട്ടി, സൺഡേ സ്കൂൾ ഡയറക്ടർ ഷാനോ പി. രാജ്, സെക്രട്ടറി സുബിൻ എം.കെ. എന്നിവർ ആശംസകൾ അറിയിക്കും. യൂത്ത് ഫെല്ലോഷിപ്പ് ബോർഡ് മെമ്പർമാർ, ഓർഗനൈസർമാർ, YF സെക്രട്ടറിമാർ എന്നിവരടങ്ങിയ കമ്മറ്റികൾ ക്യാമ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. യൂത്ത് ക്വയർ ആരാധനക്ക് നേതൃത്വം നൽകുന്നതാണ്.

രജിസ്ട്രേഷൻ മാർച്ച് 20 വരെ. ഫീസ് 600 രൂപ.

കൂടുതൽ വിവരങ്ങൾക്ക് :
WME YF Camp Publicity
Evg Jacob Mathew
+91 96451 00091

You might also like
Comments
Loading...