വാർഷിക സമ്മേളനവും നന്ദി അർപ്പണവും.

0 294

Download ShalomBeats Radio 

Android App  | IOS App 

തിരുവല്ല : ഒയാസിസ് യുട്യൂബ് ചാനലിൻ്റെ ഒന്നാം വാർഷിക സമ്മേളനവും കൃതജ്ഞതാ സമർപ്പണവും ഏപ്രിൽ 11 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവല്ല, കൊമ്പാടി ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെൻ്ററിൽ വച്ച് നടക്കും.
എക്സിക്യുട്ടീവ് എഡിറ്റർ പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐപിസി കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് വാർഷീക സമ്മേളനം ഉത്ഘാടനം ചെയ്യും.
പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.
വേദാധ്യപകനും പ്രഭാഷകനുമായ പാസ്റ്റർ എബി ഏബ്രഹം അനുഗ്രഹ പ്രഭാഷണം നടത്തും.
മാധ്യമ പ്രവർത്തകർ, യുവജന നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
പാസ്റ്റർ സുധീഷ് എസ് കൊല്ലം, സജു കുഞ്ഞുമോൻ, സാം പോത്തൻ, ജെയിൻ ജോസഫ്, ഷിജു ജയൻ, ഷിബിൽ ജയൻ, ഗോപകുമാർ എന്നിവർ നേതൃത്വം നൽകും.

You might also like
Comments
Loading...