ഒയാസിസ് മീഡിയ വാർഷിക സമ്മേളനം നടത്തി.

0 273

തിരുവല്ല: ഒയാസിസ് യുട്യൂബ് ചാനലിൻ്റെ ഒന്നാം വാർഷിക സമ്മേളനവും കൃതജ്ഞതാ സമർപ്പണവും തിരുവല്ല, കൊമ്പാടി ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെൻ്ററിൽ വച്ച് നടന്നു.
ഒയാസിസ് മീഡിയ എക്സിക്യുട്ടീവ് എഡിറ്റർ പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഐപിസി കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് വാർഷീക സമ്മേളനം ഉത്ഘാടനം ചെയ്തു.

മാധ്യമപ്രവർത്തകനും പരിശീലകനും എഴുത്തുകാരനുമായ ബ്രദർ ജോർജ് കോശി മൈലപ്ര മുഖ്യ പ്രഭാഷണം നടത്തി.
വേദാദ്ധ്യപകനും പ്രഭാഷകനുമായ പാസ്റ്റർ എബി ഏബ്രഹം പത്തനാപുരം അനുഗ്രഹ പ്രഭാഷണം നടത്തി.

Download ShalomBeats Radio 

Android App  | IOS App 

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ യൂത്ത് പ്രസിഡൻ്റ് പാസ്റ്റർ ജെബു കുറ്റപ്പുഴ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. ഗ്രേസ് ക്രിസ്റ്റ്യൻ കോളെജ് പ്രിൻസിപ്പാൾ പാസ്റ്റർ സുനിൽ കൊടിത്തോട്ടം ബ്രോഷർ ഏറ്റുവാങ്ങി.
ഭാവി പദ്ധതികളുടെ ഉദ്ഘാടനം ക്രൈസ്തവ എഴുത്തുപുര സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ.ബെൻസി ജി ബാബു നിർവ്വഹിച്ചു.

പാസ്റ്റർന്മാരായ റെനി ഇടപ്പറമ്പിൽ, സിജു വി സി(ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സൺഡേ സ്കൂൾ ഡയറക്ടർ), മാത്യൂ സാമുവേൽ, ബിനോയ് മാത്യൂ, ബിജുമോൻ കെ വി, എസ് ജോസ്, റെജി പാപ്പച്ചൻ, സ്റ്റാൻലി ചാക്കോ, അസി.പ്രൊഫ അനിൽ കുറിച്ചുമുട്ടം, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ സുധീഷ് എസ് കൊല്ലം( ചെയർമാൻ), സജു തിരുവല്ല( ചീഫ് എഡിറ്റർ), ജെയിൻ ജോസഫ് അടൂർ ( കോഡിനേറ്റർ), എഡിറ്റർന്മാരായ സാം പോത്തൻ,ഷിജു ജയൻ, ഷിബിൽ ജയൻ, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
യുവകവി ബാബു എല്ലോറ കവിത ചൊല്ലി.
ഗായകൻ ടോം സി ഏബ്രഹം ഗാനശുശ്രൂഷ നിർവ്വഹിച്ചു.

You might also like
Comments
Loading...