ഐ പി സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സിന്റെ നേതൃത്വത്തിൽ ഓർഡിനേഷൻ ശുശ്രുഷ നടന്നു.

0 629

കിളിമാനൂർ :ഐ പി സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സിന്റെ നേതൃത്വത്തിൽ 15-04-2023 ശനിയാഴ്ച കിളിമാനൂർ എബെനെസർ ചർച്ചിൽ വച്ച് ഐ പി സി, വേങ്ങൂർ സെന്ററിൽ നിന്നും കിളിമാനൂർ സെന്ററിൽ നിന്നുമായി 10 ദൈവദാസന്മാർക്ക് ഓർഡിനേഷൻ ശുശ്രുഷ നടന്നു.കിളിമാനൂർ എറിയാ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോണിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ കേരള സ്റ്റേറ്റ് വൈസ്പ്രസിഡന്റ് പാസ്റ്റർ. എബ്രഹാം ജോർജ്,ജോയിന്റ് സെക്രട്ടറി, പാസ്റ്റർ രാജു ആനിക്കാട്, വേങ്ങൂർ സെന്റർ പ്രസിഡന്റ് Rev. ജോൺസൻ ഡാനിയേൽ എന്നിവർ ദൈവചനം പ്രസംഗിച്ചു, ശേഷം നടന്ന ഓർഡിനേഷൻ ശുശ്രൂഷയ്ക്ക് Rev. ജോൺസൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു ഐ. പി. സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിക്കുന്നതിൽ, പാസ്റ്റർ . കെ . സി തോമസ് എന്നിവർ വചനം ശുശ്രൂഷിച്ചു, തുടർന്ന് പാസ്റ്റർ കെ .സി . തോമസിന്റെ നേതൃത്വത്തിൽ ദൈവദാസന്മാർക്ക് ഓർഡിനേഷൻ നൽകി.

You might also like
Comments
Loading...