അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും

0 548

തിരുവനന്തപുരം: തുടലി ഐപിസി സഭയുടെ സ്‌നാന തൊട്ടി ജെസിബി ഉപയോഗിച്ച് പൊളിച്ച അതിക്രമത്തിനെതിരെ പിസിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കുന്നു.
മെയ്‌ 21ഞായറാഴ്ച 3pm ന് ആര്യങ്കോട് ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധ റാലി 5.30 ന് തുടലി ഐപിസി ചർച്ച് ഗ്രൗണ്ടിൽ സമാപിക്കും.

pr കെ. എ. തോമസ് (PCI ജില്ലാ സെക്രട്ടറി ) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ Pr. ജേക്കബ് കുര്യൻ (പിസിഐ ജില്ലാ പ്രസിഡൻ്റ്) ഉത്ഘാടനം നിർവ്വഹിക്കും.
Pr. ഷാജി എം ജെ ബഥേസ്ദ,( ഐപിസി, തുടലി ) പ്രസ്താവന നടത്തും.

Download ShalomBeats Radio 

Android App  | IOS App 

ജെയ്‌സ് പാണ്ടനാട്.
(പിസിഐ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ) മുഖ്യ പ്രഭാഷണം നടത്തും.
തുടലി ഐപിസി പെനിയെൽ സഭയുടെ അങ്കണത്തിൽ റാലി സമാപിക്കും.
pr ഡാനിയേൽ കൊന്നനിൽക്കുന്നതിൽ
(ഐപി സി സ്റ്റേറ്റ് സെക്രട്ടറി ) സമാപന സന്ദേശം നൽകും.

Pr. പി. കെ. യേശുദാസ്
(എ ജി മേഖല ഡയറക്ടർ )
Pr ഡി. സി. സാമൂവൽ
(ഐ പി എ പ്രസിഡന്റ് ) പാസ്റ്റർ സുബി ( ഇൻ്റർ നാഷണൽ സീയോൻ അസംബ്ലി, സെൻ്റർ മിനിസ്റ്റർ) എന്നിവർ അഭിവാദ്യം അർപ്പിക്കും.

പിസിഐ സംസ്ഥാന – ജില്ലാ – താലൂക്ക് ഭാരവാഹികൾ പങ്കെടുക്കും

You might also like
Comments
Loading...