സഭയും സമൂഹവും ക്രിസ്തീയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക പാസ്റ്റര്‍ പി. ജി മാത്യൂസ്

0 931

തിരുവല്ല: എഴുത്ത് ദൈവത്തിന്റെ വരദാനമാണെന്നും, ദൈവീക കൃപയില്ലാതെ ആര്‍ക്കും ആശയ വിനിമയത്തിന് സാദ്ധ്യമല്ലെന്നും പാസ്റ്റര്‍ പി. ജി മാത്യൂസ് പറഞ്ഞു. ചര്‍ച്ച് ഓഫ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആിമുഖ്യത്തില്‍ ഒക്ടോബര്‍ 6ന് നടന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാര്‍ നിര്‍വ്വഹിക്കുന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയാകയാല്‍ ദൈവീക സന്ദേശം എഴുതുന്ന ക്രൈസ്തവ എഴുത്തുകാരെ സഭയും സമൂഹവും പ്രോത്സാഹിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കുമ്പനാട് ബഥേല്‍ ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളത്തിന് റൈറ്റേഴ്‌സ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ പി. പി. കുര്യന്‍ സ്വാഗത പ്രസംഗം നടത്തി. പാസ്റ്റര്‍മാരായ ശാമുവേല്‍ ഫിലിപ്പ്, എസ്. ജോസ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു. പാസ്റ്റര്‍ ജോണ്‍ ഫിലിപ്പ് എഴംകുളം, സിസ്റ്റര്‍ റജീനാ ഫിലിപ്പും ആശംസ അറിയിച്ചു. രണ്ടു ഭാഗങ്ങളായി നടന്ന ക്ലാസ്സുകള്‍ക്ക് പാസ്റ്റര്‍ സുഭാഷ് ആനാരി, ഷാജി ഇടുക്കി എന്നിവര്‍ അദ്ധ്യക്ഷന്മാരായിരുന്നു. ക്ലാസ്സുകള്‍ പാസ്റ്റര്‍ വി. പി ഫിലിപ്പും, മുകേഷ് വാര്യരും നയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് പാസ്റ്റര്‍ ജെയ്‌മോഹന്‍ അതിരുങ്കല്‍, ഷൈജു തോമസ് ഞാറയ്ക്കല്‍ എന്നിവര്‍ മോഡറേറ്ററുമാരായി പ്രവര്‍ത്തിച്ചു. പാസ്റ്റര്‍ ബിജു ജോയി കൃതജ്ഞതാ രേഖപ്പെടുത്തുകയും റൈറ്റേഴ്‌സ് ഫെലോഷിപ്പ് ട്രഷറാര്‍ റവ. ഡോക്ടര്‍ ഷിബു കെ. മാത്യുവിന്റെ പ്രാര്‍ത്ഥനയോടെ സമാപിച്ചു. സെമിനാറിന് പാസ്റ്റര്‍മാരായ പി. ജി മാത്യൂസ്, പി. പി. കുര്യന്‍, ഷാജി എം. സ്‌കറിയ(ഷാജി ഇടുക്കി), ബിജു ജോയി തുവയൂര്‍, സുഭാഷ് ആനാരി എന്നിവര്‍ നേതൃത്വം വഹിച്ചു.

You might also like
Comments
Loading...