ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരള സ്‌റ്റേറ്റ് ഹൈറേഞ്ച് സോണല്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 12ന്

പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

0 856

കട്ടപ്പന: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്‌റ്റേറ്റ് ഹൈറേഞ്ച് സോണലിന്റെ ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ മാസം 12-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്‌റ്റേറ്റ് കട്ടപ്പന സയണ്‍ ഹാള്‍ സഭയില്‍ വച്ച് നടക്കും. ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സോണല്‍ ഭാരവാഹികളെ നീയമിക്കും. ഈ യോഗത്തിന് സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ വൈ. ജോസ് നേതൃത്വം നല്‍കും.ദൈവസഭയുടെ വിവിധ ഡിപ്പാർട്ട്മെൻറുകൾക്ക് നേതൃത്വം വഹിക്കുന്നവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഈ സോണലിൽ ഉൾപ്പെട്ട എല്ലാ ഡിസ്ട്രിക്ടുകളിലെ ഡിസ്ട്രിക്ട് ശുശ്രൂഷകന്മാരും, സഭാ ശുശ്രൂഷകന്മാരും, ഡിസ്ട്രിക്ട് സെക്രട്ടറിമാരും, ലോക്കൽ സഭ സെക്രട്ടറിമാരും പുത്രിക സംഘടനകളായ വൈ.പി. ഇ, സണ്ടേസ്കൂൾ, എൽ. എം എന്നിവയുടെ ഡിസ്ട്രിക്ട് സെക്രട്ടറിമാരും സംബന്ധിക്കേണ്ടതാണെന്ന് സോണൽ ഡയറക്ടർ പാസ്റ്റർ വൈ. ജോസ് അറിയിച്ചു.

You might also like
Comments
Loading...