ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ ഉദ്ഘാടനം ചെയ്തു

0 831

കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ ഉദ്ഘാടനം സോണൽ ഡയറക്ടർ പാസ്റ്റർ വൈ ജോസിൻറെ അദ്ധ്യക്ഷതയിൽ കട്ടപ്പന ദൈവസഭ ഹാളിൽ നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് നിർവഹിച്ചു. പാസ്റ്റർ ഷിബു കെ മാത്യു സന്ദേശം അറിയിച്ചു. സോണൽ സെക്രട്ടറി പാസ്റ്റർ വി. ജെ തോമസ് സ്വാഗതവും സോണൽ കോർഡിനേറ്റർ പാസ്റ്റർ ലൈജു നൈനാൻ കൃതജ്ഞതയും പറഞ്ഞു. സോണൽ ട്രഷറാർ പാസ്റ്റർ ഷാജി എം സ്കറിയ പ്രാരംഭ സെക്ഷന് നേതൃത്വം കൊടുത്തു. ബ്രദർ ഫിലേമോൻ ഇടുക്കി ജില്ലയെ സംബന്ധിച്ചുള്ള വിവരണം നല്കി. പാസ്റ്റർമാരായ തോമസ്കുട്ടി എബ്രഹാം, ക്രിസ്റ്റഫർ. റ്റി രാജു, സാം കുട്ടി മാത്യു, എബി റ്റി ജോയി, ഷൈജു തോമസ്, കെ. വി ജോസഫ്, ജോസ് ബേബി, രാജിവ് സേവ്യർ, അജി കുളങ്ങര എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു.

You might also like
Comments
Loading...