“ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി,ഏവർക്കും പ്രിയങ്കരിയാകുന്നു

0 1,770

നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും , നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ എന്ന കൊച്ചു മിടുക്കി.കോതമംഗലം ചേലാട് സെന്റ്. സ്റ്റീഫൻ ബസ്‌ അനിയാ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ഏഞ്ചലിൻ മരിയ. ബുൾബുൾ വായന കൂടാതെ നിരവധി ചിത്ര രചന മത്സരങ്ങളിലും വിജയിയാണ് ഏഞ്ചലിൻ .ബാലരമ പെയിന്റിംഗ് മത്സരം,കളിക്കുടുക്ക കളറിംഗ് മത്സരം, മാതൃഭൂമി മിന്നാമിന്നി കളറിംഗ് മത്സരം, തുടങ്ങിയതിലെല്ലാം വിജയി ആണ് ഏഞ്ചലിൻ. ചിത്ര കലയിലും, ബുൾ ബുൾ വായനയിലും ഏഞ്ചലിന്റെ ഗുരു മുൻ സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും,കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ മുൻ ചിത്രകലാ അധ്യാപകനുമായിരുന്ന മുത്തച്ഛൻ ശ്രീ. സി. കെ. അലക്സാണ്ടർ ആണ്. മുൻ കോതമംഗലം സബ് -ജില്ലാ സ്കൂൾ യുവജനോത്സവ കലാപ്രതിഭയും, ആകാശവാണി വയലും വീടും, കൃഷിപാഠം പരമ്പരകളിലെ സ്ഥിരം ശ്രോതാവും വിജയിയും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബയോ സയൻസ് വിഭാഗം ലാബ് അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ്‌ ന്റെയും ചേലാട് സെന്റ്. സ്റ്റീഫൻ ബസ് -അനിയാ സ്കൂൾ അദ്ധ്യാപിക സ്വപ്ന പോൾ ന്റെയും മകളാണ് ഏഞ്ചലിൻ. ചേലാട് ചെങ്ങമനാട്ട് കുടുംബാഗമാണ്

You might also like
Comments
Loading...