പാസ്റ്റേഴ്സ് എൻറിച്ച്മെൻറ് പ്രോഗ്രാം സമാപിച്ചു

0 1,288

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരള സ്റ്റേറ്റിലെ ശുശ്രുഷകര്‍ക്കായി ആരംഭിച്ച പാസ്റ്റേഴ്‌സ് എന്റിച്ച്‌മെന്റ് കോഴ്‌സിന്റെ രണ്ടാം ബാച്ചിൻറെ ഗ്രാഡുവേഷൻ മുളക്കുഴയിൽ നടന്നു. ബൈബിൾ സ്കൂൾ പ്രിൻസിപ്പാൾ പാസ്റ്റർ ഷിബു കെ മാത്യുവിൻറെ അദ്ധ്യക്ഷതയിൽ നടന്ന ഗ്രാഡുവേഷൻ യോഗത്തിൽ ഓവർസിയർ പാസ്റ്റർ സി സി തോമസ് മുഖ്യ സന്ദേശം നല്കി. പാസ്റ്റർ ജോൺസൻ ദാനിയേൽ പ്രസംഗിച്ചു. ഏഷ്യാ പസഫിക് ഫീൽഡ് ഡയറക്ടർ ബിഷപ്പ് ആൻഡ്രു ബിൻഡ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്ത് ഗ്രാഡുവേറ്റ്സിനെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. ക്ലാസ്സുകള്‍ ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ ആരംഭിച്ചു. രണ്ട് മാസത്തെ ക്ലാസ്സുകളാണ് ക്രമീകരിച്ചത്. ബൈബിള്‍ കോളേജുകളില്‍ പഠിക്കുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ചര്‍ച്ച് ഓഫ് ഗോഡിലെ ശുശ്രൂഷകന്മാര്‍ക്ക് വേണ്ടി നടത്തിയതാണ് ഈ കോഴ്‌സ് . യോഗത്തിൽ പാസ്റ്റർമാരായ വി പി തോമസ്, ക്രിസ്റ്റഫർ റ്റി രാജു, പി ആർ ബേബി, എ റ്റി ജോസഫ്, സാംകുട്ടി മാത്യു, ഫിന്നി ജോസഫ്, സുഭാഷ് ആനാരി, എബി റ്റി ജോയി, റ്റി എ ജോർജ്, ബ്രദർ ജോസഫ് മറ്റത്തുകാല എന്നിവർ സംബന്ധിച്ചു

You might also like
Comments
Loading...