സംസ്ഥാന പി വൈ പി എ കേരളാ സുവിശേഷ യാത്ര “നല്ല വാർത്തയും പാട്ടുകളും” ഞായറാഴ്‍ച കിഴക്കിന്റെ വെനീസിൽ

0 927

ആലപ്പുഴ : ഒക്ടോബർ 21 ന് തിരുവല്ലയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര അനുഗ്രഹമായി പുരോഗമിക്കുന്നു.

കാസർഗോഡ് ചേർക്കുളത്തു നിന്നും ആരംഭിച്ച യാത്ര ഐ.പി.സി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ആണ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തത്.
യാത്ര കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി , കോട്ടയം ജില്ലകളിലെ പര്യടനത്തിനു ശേഷം 28 ഞായറാഴ്ച്ച വിപ്ലവ മണ്ണായ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. വൈകിട്ട് 5:00 ന് ആലപ്പുഴ കടപ്പുറത്ത് പരസ്യയോഗം നടത്തപ്പെടും. 29 ന് പത്തനംത്തിട്ട ജില്ലയിലും 30 ന് കൊല്ലം ജില്ലയിലും പര്യടനം നടത്തും.

Download ShalomBeats Radio 

Android App  | IOS App 

യാത്രയിലുടനീളം പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് കേരള യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സമാപന സമ്മേളനം ഒക്ടോബർ 31ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു ഗാന്ധി പാർക്കിൽ വെച്ച് വൈകിട്ട് 04:00 മുതൽ 07:00 വരെ നടത്തപ്പെടും.

വിവിധ മേഖലാ, സെന്റർ സഭകളുടെ ഭാരവാഹികൾ അതെ പോലെ അവിടങ്ങളിലെ പി വൈ പി എ നേതൃത്വം പ്രവർത്തനങ്ങൾക്ക് ആവേശകരമായ സ്വീകരണവും നൽകിയാണ് സഹകരിക്കുന്നതും എന്നുള്ളതും ഏറെ നന്ദിയോടെ സ്മരിക്കട്ടെ.

സംസ്ഥാന പി.വൈ.പി.എ ഭാരവാഹികളായ ഇവാ. അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ് എം പീറ്റർ, ബ്രദർ വെസ്‌ലി പി എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന , ഇവാ ഫെയ്ത് ബ്ലെസ്സൺ എന്നിവർ നേതൃത്വം നൽകുന്നു.

You might also like
Comments
Loading...