ശിലാ സ്ഥാപനം നടത്തി

വാർത്ത : ഷാജി ആലുവിള

0 1,166

അടൂർ : ആദർഷ് മിഷൻ സീനിയർ റിട്ടയർ ഹോമിന്റെ പ്രവർത്തനത്തിനായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഹാർവസ്റ്റ് മിഷൻ സ്ഥാപക പ്രസിഡന്റായ റെവ. ബാബു ജോൺ,റെവ : ജെഫ് ലെസ്ലി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗ്രേയ്റ്റർ നോയിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാർവസ്റ്റ് മിഷൻ കേരളത്തിൽ ക്രിസ്തീയ പ്രവർത്തനങ്ങൾക്ക് അങ്ങനെ ആരംഭം കുറിച്ചു.
ആധുനിക സംവിധാനത്തോടെ വാർധക്യത്തിൽ ആയ മാതാ പിതാക്കന്മാരെ സുരക്ഷിതമായി സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു സംരക്ഷണ കേന്ദ്രമാണ് അടൂരിനടുത്തുള്ള ഏനാത്ത് പ്രവർത്തനം ആരംഭിക്കുന്നത്. മുന്നൂറിൽ പരം വൃദ്ധർക്ക് പാർപ്പിടമായി തീരും ഈ റിട്ടയർമെന്റ് ഹോം. സൂപ്പർ മാർക്കറ്റുൾപ്പടെ വൈദ്യസഹായം സർവ്വഥാ ലഭിക്കുന്ന വിപുലമായ ക്രമീ കരണം ഇവിടെയുണ്ടാകും.
ഉത്തര ഭാരതത്തെ സുവിശേഷികരിക്ക എന്ന ലക്ഷ്യത്തോടെ, യൂ. പി. ഗ്രയ്റ്റർ നോയിഡയിൽ പ്രവർത്തിക്കുന്ന ഹാർവസ്‌റ്റു മിഷൻ,സെമിനാരി ആരംഭ പ്രവർത്തനങ്ങളിൽ പ്രാധാന്യം അർഹിക്കുന്നു. നൂറ്റി അൻപതു വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. ആയിരം പേർക്ക് ഇരിക്കാവുന്ന സൗണ്ട് പ്രൂഫ് സംവിധാനമുള്ള ഓഡിറ്റോറിയം, വിശാലമായ കാമ്പസ്സ്, വിശാലമായ ലൈബ്രറി, ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകർ എന്നിവ ഈ കോളേജിന് ശ്രെദ്ധ പിടിച്ചുപറ്റുന്നു. Bth, BD,Midiv, എന്നീ കോഴ്‌സുകൾ ഇവിടെ നടത്തപ്പെടുന്നു.
അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന റോഡ് റണ്ണർ എന്ന ടീം നോട്‌ ചേർന്ന് ലോകമെമ്പാടും സുവിശേഷ പ്രവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് ഹാർവെസ്റ് മിഷൻ പ്രവർത്തിക്കുന്നത് . റെവ. ബാബു ജോൺ ആണ് ഈ അനുഗ്രഹീത പ്രവർത്തനങ്ങൾക്ക് നേന്ത്രത്വം കൊടുക്കുന്നത്. തന്റെ സഹധർമ്മണി ലിസി ബാബു വും പ്രവർത്തനത്തിന് കൈ താങ്ങാണ്‌ . നോയിഡയിലുള്ള ഹാർവെസ്റ് ബൈബിൾ കോളേജിന് റെവ. ബിജു ജോൺ മേൽനോട്ടം വഹിക്കുന്നു

You might also like
Comments
Loading...