അസംബ്ലിസ് ഓഫ് ഗോഡ്, മദ്ധ്യമേഖല സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന, ഏറ്റവും മികച്ച മാതൃകയിൽ നടന്നു

0 1,283

മാവേലിക്കര: അത്യുന്തം വാശിയും, ആവേശവും നിറഞ്ഞതും അതിലുപരി ഏറ്റവും മികച്ചതും അനുഗ്രഹപൂർണമായിരുന്ന ഒരു മത്സരം. അതെ, അത് മറ്റൊന്നുമല്ല, ഇന്നലെ (നവംബർ 10) മാവേലിക്കര ഐ.ഇ.എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന, ഈ വർഷത്തെ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മദ്ധ്യമേഖല സൺ‌ഡേ സ്‌കൂൾ കുരുന്നുകളുടെ താലന്ത് പരിശോധനയായിരുന്നു.
മൊത്തം 25 സെക്ഷനുകൾ അടങ്ങിയിട്ടുള്ള മദ്ധ്യമേഖല, അതിൽ 19 സെക്ഷനുകളിൽ നിന്നുമായി 1240 മത്സരാർത്ഥികൾ പങ്കെടുക്കാൻ ഇടയായി.

മേഖല കൺവീനർ പാ: രാജീവ് ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ആദ്യസമ്മേളനം, മലയാളം ഡിസ്ട്രിക്ട് ഡയറക്ടർ ബ്ര: സുനിൽ.പി.വർഗ്ഗിസ് പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിച്ചു. തുടർന്ന് സൺ‌ഡേ സ്‌കൂൾ സെക്രട്ടറി ബ്ര. ബാബു ജോയി എല്ലാ മത്സരാര്ഥിക്കൾക്കും ആശംസകൾ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

അതിന് ശേഷം, മേഖല പ്രസിദ്ധികരണമായ “ഞായറാഴ്ച പള്ളിക്കൂടം” ത്തിന്റെ ആദ്യ കോപ്പി ബ്ര.ബാബു ജോയിക്ക് നൽകി കൊണ്ട് ബ്ര.സുനിൽ.പി. വർഗ്ഗിസ് പ്രകാശനം നിർവഹിച്ചു. പിന്നീട്; മാവേലിക്കര ഫസ്റ്റ് എ.ജി. സഭ ശുശ്രുഷകനും, ഇവാഞ്ചലിസ്റ്റ് ഡിപ്പാർട്മെന്റിന്റെ കോർഡിനേറ്ററുമായ പാ.റെജിമോൻ.സി.ജോയ്, പാ. ക്രിസ്റ്റഫർ എന്നിവർ തങ്ങളുടെ വാക്കുകളിലൂടെ പ്രിയ കുഞ്ഞുങ്ങൾക്ക് പ്രചോദനമേകി. അനന്തരം, ബ്ര.സജിയുടെ പ്രാർത്ഥനയോട് കൂടി പ്രാരംഭ സമ്മേളനം അവസാനിപ്പിച്ചു.

പിന്നീട് അവിടെ കണ്ടത്, ഈ വർഷത്തെ ഏറ്റവും മികച്ചതും ആവേശം നിറഞ്ഞ പ്രകടനങ്ങളായിരുന്നു. ഓരോ മത്സരാർത്ഥിയും തങ്ങളാൽ ആവുന്ന കഴിവ് പ്രകടിപ്പിച്ച കാഴ്ചക്കാരുടെ മനസ്സിൽ ഇടം നേടി.

അനന്തരം മത്സര ശേഷം, സമാപന സമ്മേളനത്തിൽ പാ.ലാലച്ചൻ പ്രാർത്ഥിച്ചു ആരംഭിക്കുകയും പാ.രാജീവ് ജോൺ അധ്യക്ഷത വഹിക്കുകയും ബ്ര.സുനിൽ.പി.വർഗ്ഗിസ് സമാപന സന്ദേശം നല്കുകയും ചെയ്തു.
തുടർന്ന് വിജയികളെ പ്രഖ്യാപിക്കുകയും, അവർക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് പാ. റെജിമോൻ.സി.ജോയ് ആശിർവാദം ചോല്ലി സമ്മേളനം അവസാനിപ്പിച്ചു.

ഈ വർഷത്തെ (2018-2019) എവർറോളിങ്ങ് ട്രോഫി കരസ്ഥമാക്കിയവർ;

1st Position – പത്തനാപുരം സെക്ഷൻ,

2nd Position – പുനലൂർ സെക്ഷൻ,

3rd Position – അടൂർ സെക്ഷൻ

 

You might also like
Comments
Loading...