ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യ ഏകദിന സെമിനാര്‍ തിരുവല്ലയില്‍

0 924

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ 2019 ജനുവരി 4-ന് രാവിലെ 9.30 മുതല്‍ തിരുവല്ല എസ്സി ജംഗക്ഷനില്‍ പിയാത്തോ ലൈനിലുള്ള സിറ്റി ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചില്‍ നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റർ. സി സി തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രചാരണം മാധ്യമങ്ങളിലൂടെ എന്ന വിഷയത്തെ അധീകരിച്ചുള്ള ക്ലാസ്സ് സാജു മാത്യു കുറിയന്നൂര്‍ നയിക്കും. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ഓവര്‍സിയര്‍ പാസ്റ്റർ. കെ സി സണ്ണിക്കുട്ടി, ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റർ. എം കുഞ്ഞപ്പി, ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ. വൈ റെജി എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ അറിയിക്കും.
ഉച്ചകഴിഞ്ഞ് നടക്കുന്ന ജനറല്‍ ബോഡിയില്‍ ഫെലോഷിപ്പിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കും. റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ എല്ലാ അംഗങ്ങളും ജനറല്‍ ബോഡിയില്‍ പങ്കെടുക്കണം എന്നറിയിക്കുന്നു. പാസ്റ്റര്‍മാരായ പി ജി മാത്യൂസ്, ജെ ജോസഫ്, ഷിബു കെ മാത്യു, പി പി കുര്യന്‍, സണ്ണി വര്‍ക്കി, ഷൈജു തോമസ് ഞാറയ്ക്കല്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നു.

You might also like
Comments
Loading...