വൈ.പി.ഇ. ജനറൽ ക്യാമ്പ്

0 1,037

മുളക്കുഴ:- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 ഞമുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടക്കും . ഏറിയ വർഷക്കൾക്ക് ശേഷമാണ് സീയോൻ കുന്ന് വൈ.പി.ഇ. സ്റ്റേറ്റ് ക്യാമ്പിന് വേദിയാകുന്നത് . ഡിസംബർ 24-ാം തിയതി രാവിലെ 9.30 മുതൽ 5 വരെ സംസ്ഥാനതല താലന്ത് പരിശോധന നടക്കും.

മേഖലാതലത്തിൽ വിജയികളായവർ അതിൽ പങ്കെടുക്കും. വൈകിട്ട് 6 മുതൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ എ.റ്റി.ജോസഫ് അധ്യക്ഷത വഹിക്കും സ്റ്റേറ്റ് ഓവർസിയർ റവ: സി.സി തോമസ് ക്യാമ്പ് ഉത്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ ഇവ: സാജു മാത്യു, റവ: ജോൺസൺ തേക്കടയിൽ, പാസ്റ്റഴ്സ് സണ്ണി താഴാംമ്പളം,പ്രിൻസ് റാന്നി പി.ആർ ബേബി, വൈ റെജി, ജെ ജോസഫ്, ഷിബു കെ മാത്യു, റെജി മാത്യു, അനീഷ് ഏലപ്പാറ, ഡോ: ആനി ജോർജ്ജ് തുടങ്ങിയവർ ശുശ്രൂഷിക്കും. ബ്ര:ഷാജൻ ജോൺ ഇടക്കാട്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ എന്നിവർ ഡിബേറ്റ് മോഡറേറ്റർ ആയിരിക്കും. വൈ.പി.ഇ സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുക.

Download ShalomBeats Radio 

Android App  | IOS App 

ക്യാമ്പിൽ സംബന്ധിക്കുന്നവരുടെ പരിശുദ്ധാത്മനിറവും സ്വഭാവരൂപീകരണവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കിയുള്ള വിവിധ സെഷനുകൾ ഉണ്ടായിരിക്കും . ടാലന്റ് ടൈം, പ്രെയിസ് & വർഷിപ്പ്, കൗൺസിലിംങ്ങ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഡിബേറ്റ്, ഗോസ്പൽ റാലി, കിഡ്സ് – യൂത്ത് – ഫാമിലി സെഷനുകൾ, ന്യൂക്ലിയർ ഡിസ്കഷൻ, പരസ്യ യോഗം എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളാണ് അതിനായി ക്രമീകരിച്ചിരിക്കുന്നത്. എല്ല ദിവസവും വൈകിട്ട് 6 മണി മുതൽ പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്, കഴിഞ്ഞ വർഷക്കളെക്കാൾ വിപുലമായ ക്രമീകരണങ്ങളോടും വ്യത്യസ്ഥമായ ഒട്ടേറെ പ്രോഗ്രാമുകളോടെ ആയിരിക്കും ഈ വർഷത്തെ ക്യാമ്പ് നടത്തപ്പെടുക. വൈ. പി. ഇ സംസ്ഥാന സെക്രട്ടറി മാത്യു ബേബിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് വൈ.പി.ഇ ബോർഡ് ക്യാമ്പിന് നേതൃത്വം നൽകും.

You might also like
Comments
Loading...