ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയ ഗ്ലോബൽ മീറ്റ് ജനവരി 19ന്

0 912
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബൽ മീറ്റ്-2019) 2019 ജനവരി 19ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് ജനറൽ കൗൺസിൽ ഹാളിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

സമ്മേളനത്തിൽ ആക്ടിംഗ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോൺ ഉദ്ഘാടനം നിർവഹിക്കും.
സെക്കുലർ മേഖലയിൽ നിന്നും പ്രമുഖരായവരെ കൂടാതെ ഐ.പി.സി ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ, അവാർഡ് ജേതാവ് സി.വി.മാത്യു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
ഐ.പി.സിയിലെ ജനറൽ, സംസ്ഥാന തലങ്ങളിലെ
മുൻനിര നേതാക്കൾ ആശംസകൾ നേരും.
കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
പുരസ്കാര വിതരണവും, മികച്ച സൃഷ്ടികൾക്കുള്ള അവാർഡുകളും വിതരണം ചെയ്യും. അവലോകനം, പുതിയ പദ്ധതി അവതരണം,
 ചർച്ച, അംഗത്വ വിതരണം, ഐഡി കാർഡ് വിതരണം എന്നിവയും ഉണ്ടാകും.
ഐ.പി.സിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരും മാധ്യമ പ്രവർത്തകരും അണിനിരക്കുന്ന സമ്മേളനത്തിൽ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധർമ്മവും ചർച്ച ചെയ്യും.
20l 8 ജനുവരി 19ന് കുമ്പനാട് നടന്ന ഗ്ലോബൽ മീറ്റിനോടനുബന്ധിച്ചാണ് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ രൂപീകൃതമായത്. ഇതിന്റെ ഭാഗമായി നോർത്തമേരിക്കയിലും പുതിയ ചാപ്റ്റർ രൂപികരിക്കപ്പെട്ടു. 2019 മാർച്ച് 23ന് യു.എ.ഇയിൽ ഗ്ലോബൽ മീറ്റും പുതിയ ചാപ്റ്റർ രൂപീകരണവും നടക്കും.
ഗ്ലോബൽ മീറ്റിനു ഭാരവാഹികളായ സാംകുട്ടി ചാക്കോ നിലമ്പൂർ (ആക്ടിംഗ് ചെയർമാൻ), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളങ്കാട്ടിൽ, ഫിന്നി രാജു (സെക്രട്ടറിമാർ) ഫിന്നി പി മാത്യു (ട്രഷറാർ), ടോണി ഡി ചെവ്വൂക്കാരൻ (ജന. കോർഡിനേറ്റർ), പാസ്റ്റർമാരായ അച്ചൻ കുഞ്ഞ് ഇലന്തൂർ, സി.പി.മോനായി, റോയി വാകത്താനം, സഹോദരന്മാരായ കുര്യൻ ഫിലിപ്പ്, ഷാജി മാറാനാഥാ ,കെ .ബി.ഐസക്, ഷാജി കാരയ്ക്കൽ, വിജോയ് സ്കറിയ, വെസ്ലി മാത്യു, ഉമ്മൻ എബനേസർ, നിബു വെള്ളവന്താനം, എം.വി.ഫിലിപ്പ്, രാജൻ ആര്യപ്പള്ളി, ജോർജ് ഏബ്രഹാം, സിസ്റ്റർ സ്റ്റാർ ലാ ലൂക്ക് തുടങ്ങിയ എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നല്കും.
ഗ്ലോബൽ മീറ്റിനോടനുബന്ധിച്ച് പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടത്തുന്നതിനായി പ്രസാധകർ മുൻകൂട്ടി 1000 രൂപ ഫീസടച്ച് രജിസ്ടർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9447372726, 9447350038
You might also like
Comments
Loading...