പുതുപ്പള്ളി ഐ പി സി സെന്റർ കൺവൻഷൻ നാളെ മുതൽ

0 1,684

പുതുപ്പള്ളി: പുതുപ്പള്ളി ഐ പി സി സെന്റർ കൺവൻഷൻ നാളെ മുതൽ 16 ഞായറാഴ്ച വരെ, മന്ദിരം ആശുപത്രിക്കവലക്കു സമീപം, ചക്കിട്ടുതറ മൈതാനത്തു വെച്ചു നടക്കും. ഡിസംബർ 12 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പുതുപ്പള്ളി ഐ പി സി സെന്റർ പാസ്റ്റർ പി എ മാത്യു ഉദ്ഘാടനം ചെയ്യും. ബേർശേബ ഗോസ്പൽ വോയ്സ് കോട്ടയം ഗാന ശുശ്രൂഷയും, കർത്താവിൽ പ്രെസിദ്ധ സുവിശേഷ പ്രാസംഗികർ പാസ്റ്റർ സണ്ണി കുര്യൻ, വർഗീസ് ഏബ്രഹാം റാന്നി, ബാബു ചെറിയാൻ പിറവം, കെ ജെ തോമസ് കുമളി, ഷാജി എം പോൾ എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. 13 ന് രാവിലെ 10 മണിക്ക് ഐ പി സി സെന്റർ സഭാ ഹാളിൽ സഹോദരി സമാജത്തിന്റെ വാർഷികം നടക്കുകയും സിസ്റ്റർ ഗിരിജ സാം പ്രസംഗിക്കുകയും ചെയ്യും. 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സംയുക്ത ഉപവാസ പ്രാർത്ഥയിൽ പാസ്റ്റർ പി ടി തോമസ് ശുശ്രൂഷിക്കും. 15 ശനിയാഴ്ച രാവിലെ 10 മണിക്ക് വാർഷിക മാസയോഗത്തിൽ പാസ്റ്റർ കെ എ ജോൺ കുമ്പനാടും, 16 ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ സി സി ഏബ്രഹാമും വചന ശുശ്രൂഷ നിർവഹിക്കും.

 

You might also like
Comments
Loading...