സംസ്ഥാന പി വൈ പി എ താലന്ത് പരിശോധന നാളെ

0 1,065

കുമ്പനാട് : പി വൈ പി എ സംസ്ഥാന താലന്ത് പരിശോധന ഡിസംബർ 15 നാളെ കുമ്പനാട് വെച്ച് നടത്തപ്പെടും. മുൻ പി വൈ പി എ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ ഉത്ഘാടനം നിർവഹിക്കും. രാവിലെ 8:00ന് രജിസ്ട്രേഷൻ, 8:30 മുതൽ മത്സരയിനങ്ങൾ ആരംഭിക്കും. ഇത്തവണ കേരളത്തിലെ 13 ജില്ലകളിൽ നിന്നും ഏകദേശം 500റോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. 11 ജഡ്ജസ്സ്, 25 ഒഫീഷ്യൽസ്, 30 വോളന്റീയർസ് താലന്ത് പരിശോധനയുടെ സുഗമമായ നടത്തിപ്പിനായി ചുമതല വഹിക്കും. ആഡിറ്റോറിയം മുഖ്യ സ്റ്റേജ് , സ്റ്റേജ് 2 -ഐ ബി സി ചാപ്പൽ, സ്റ്റേജ് 3 -പി വൈ പി എ യൂത്ത് സെന്റർ, സ്റ്റേജ് 4 -ജനറൽ കൺവെൻഷൻ സ്റ്റേജ് എന്നിങ്ങനെ നാല് സ്ഥലങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടും. കമ്പ്യൂട്ടറൈസ്ഡ് & മാനുവൽ. ടാബുലേഷൻ, ഗ്രീവിയെൻസ് സെൽ മത്സരാർത്ഥികൾക്ക് സൗജന്യ ഭക്ഷണം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. താലന്ത് പരിശോധന രജിസ്ട്രേഷൻ കൗണ്ടറിൽ അതാത് മേഖലകൾ തങ്ങൾക്ക് ലഭിച്ച മെമ്പർഷിപ്പ് ഫോം & ഫീസ് കൂടെ ഏൽപ്പിച്ചു രസീത് കൈപ്പറ്റണമെന്നു സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഡിസംബർ 26, 27, 28 തീയതികളിൽ നടത്തപ്പെടുന്ന “എക്സോഡസ് 2018” സംസ്ഥാന പി വൈ പി എ ക്യാമ്പിന്റെ പ്രീ- രജിസ്ട്രേഷൻ കൗണ്ടർ നാളെ പ്രവർത്തിക്കും.
താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ തിരുവനന്തപുരം, താലന്ത് കൺവീനർ ഇൻ ചാർജ് പാസ്റ്റർ മനോജ് മാത്യു ജേക്കബ് റാന്നി, സെക്രട്ടറി പാസ്റ്റർ സുനിൽ വി. ജോൺ ഉപ്പുതറ, കോ-ഓർഡിനേറ്റർ ബ്രദർ അജി കെ. ഡാനിയേൽ പത്തനാപുരം, പാസ്റ്റർ പ്രതീഷ് ജോസഫ് പാലക്കാട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി താലന്ത് പരിശോധനയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്ന് പി വൈ പി എ സംസ്ഥാന സമിതി അറിയിച്ചു.

You might also like
Comments
Loading...