മാർതോമാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു

0 1,455

മാർ അത്തനാസിയോസ് കാലം ചെയ്തു. മാർതോമാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു.കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4-40-ന് ആയിരുന്നു അന്ത്യം. മാർ തോമാസഭയുടെ നിലക്കൽ – റാന്നി ഭദ്രാസനാധിപനായിരുന്നു. മികച്ച വാഗ്മിയായ അദ്ദേഹം 2015- ഒക്ടോബറിലാണ് സഫ്രഗൻ മെത്രാപ്പോലീത്ത ആയി ഉയർത്തപ്പെട്ടത്. സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ രാവിലെ തിരുവല്ലയിൽ സഭാ ആസ്ഥാനത്ത് സഭാദ്ധ്യക്ഷൻ ജോസഫ് മാർതോമാ മെത്രാപ്പോലീത്തയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗം തീരുമാനിക്കും.​

You might also like
Comments
Loading...