ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സ്റ്റേഡിയത്തിന്റെ സ്ഥലം വീണ്ടെടുത്തു; ഔദ്യോഗിക പ്രവേശനം ജനുവരി 2ന്

0 2,180

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ ചിരകാല അഭിലാഷം പൂവണിഞ്ഞു. ദൈവദാസൻമാരുടെയും ദൈവമക്കളുടെയും ചിരകാല അഭിലാഷവുമായ കൺവൻഷൻ സ്റ്റേഡിയം, കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയുടെ നിയമപോരാട്ടത്തിന്റെയ ഫലമായി സ്വന്തമായിരിക്കുന്നു. ഇനി കൺവൻഷൻ സ്റ്റേഡിയം ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന് സ്വന്തം.

കൺവൻഷൻ സ്റ്റേഡിയത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനവും സമ്മേളനവും 2019 ജനുവരി 2 ബുധനാഴ്ച രാവിലെ 10 മുതൽ 1 മണി വരെ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും. പ്രസ്തുത സമ്മേളനം ദൈവസഭ ഓവർസീയർ റവ. ഡോ. കെ സി സണ്ണികുട്ടി ഉദ്ഘാടനം ചെയ്യും. വിവിധ സഭാനേതാക്കന്മാർ, സാംസ്കാരിക നായകന്മാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. കേരളത്തിലെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ ഇടയിൽ കോളിളക്കം സൃഷ്ടിച്ച് വിവിദ വിഷയങ്ങളിലൊന്നായിരുന്നു കേരളാ റീജിയൻ കൺവൻഷൻ സ്ഥലം, 35 കോടി മതിപ്പ് വിലവരുന്ന കേരളാ റീജിയൺ കൺവൻഷൻ സ്റ്റഡിയം ഒരു സുപ്രവാദത്തിൽ സ്വകാര്യ വ്യക്തിക്ക് കൈമറിഞ്ഞു പോയി എന്ന വാർത്ത ഞ്ഞെട്ടലോടെയാണ് വിശ്വാസികൾ അറിഞ്ഞത് പാക്കിൽ കണ്ണാടി കടവിൽ മുൻ ഓവർസിയർ സണ്ണിവർക്കിയുടെ കാലത്ത് മേടിക്കുകയും പാസ്റ്റർ പി ജെ ജോസഫിന്റെ കാലത്ത് പകുതി മണ്ണിട്ട് നികത്തിയ ചതുപ്പ് നിലം പിന്നീട് വന്ന നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് നിലം നികത്താൻ വൻ തുക സ്വകാര്യ വ്യക്തിയിൽ നിന്നെടുക്കുകയും, സ്ഥലം കൈമറിഞ്ഞു പോകുകയും ചെയ്തു, പിന്നീട് ഏഴു സഹോദരന്മാരടങ്ങുന്ന സംഘം നടത്തിയ കേസിന് അന്നത്തെ ഓവർസിയർ ജോസഫ് റ്റി സാം നേതൃത്വം വഹിച്ചു. 2016 സെപ്റ്റംബറിൽ സ്ഥലം ദൈവസഭക്കനുകൂലമായി കോടതി വിധിക്കുകയുണ്ടായി, തുടർന്ന് ഒത്തുതീർപ്പിന് സ്വകാര്യ വ്യക്തിയെ പ്രേരിപ്പിച്ചത് ഈ വിധിയാണ്, വിണ്ടും ഹൈകോടതിയിലേക്ക് കേസ് നീങ്ങിയതോടെ നിയമ പോരാട്ടം വർഷങ്ങൾ നീങ്ങുമെന്നു മനസിലാക്കി ഒത്തുതിർപ്പിന് ഇരുകൂട്ടരും നിർബന്ധിതരായി. എകദേശം ഒന്നര കോടി രൂപയോളം പലിശ സഹിതം തിരിച്ചടവിനിരിക്കെ ഓവർസിയർ റവ: ഡോ. കെ സി സണ്ണികുട്ടിയുമായുള്ള ചർച്ചയിൽ തുക കുറക്കാൻ സ്വകാര്യ വ്യക്തി തയ്യാറായതാണ് ഒത്തുതീർപ്പിന് ആക്കം കൂട്ടിയത്, തുടർന്ന് മിഷൻ ബോർഡിന്റെ ഭാഗത്ത് നിന്ന് സഹായം വരികയും, ബാക്കി വലിയൊരു തുക ദൈവ സഭാ ഓവർസിയർ കെ സി സണ്ണിക്കുട്ടിയുടെ നേത്രുത്വത്തിൽ കണ്ടെത്താനാരംഭിച്ച്, താൻ ദൈവസഭക്ക് താങ്ങാനാവുന്നതിലും വലിയൊരു തുക കണ്ടെത്തുകയും, ഒത്തുതീർപ്പ് ഉടംബടി പ്രകാരം വസ്തു തിരികെ വീണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ഒൻപത് വർഷത്തോളമായി അന്യാധീനമായി കിടന്ന സ്ഥലം വീണ്ടെടുത്തതിന്റെ സന്തോഷ മധുരിമയിൽ പുതുവർഷത്തെ വരവേൽക്കുകയാണ് എന്ന് ഓവർസീയർ റവ. ഡോ. കെ സി സണ്ണിക്കുട്ടി അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...