ചെങ്ങന്നൂർ പട്ടണത്തിൽ; ആത്മീയ ഉണർവിന്റെ 7 ദിനരാത്രങ്ങൾ

0 1,191

ചെങ്ങന്നൂർ: അനുഗ്രഹത്തിന്റെ 7 നാളുകൾക്കായി ചെങ്ങന്നൂർ പട്ടണം ഒരുങ്ങുന്നു. ഐ.പി.സി. ഫെയ്ത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ” ഡിവൈൻ ഫെയ്ത്ത് ഫെസ്റ്റിവൽ – 2019 ” ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ നടത്തപ്പെടുവാൻ അധികൃതർ താത്പര്യപ്പെടുന്നു.

പാ. ഷിബു നെടുവേലി (ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി) പ്രാർത്ഥിച്ച ഉത്‌ഘാടനം നിർവഹിക്കുന്ന യോഗത്തിൽ, പാസ്റ്റർമാരായ തോമസ് ഫിലിപ്, ടിനു ജോർജ്, ബാബു ചെറിയാൻ, ജൂബി ചെറിയാൻ, സണ്ണി കുരിയൻ, മാത്യു.കെ.വർഗീസ്, പി.സി.ചെറിയാൻ, ഐ. ജോൺസൻ, അനീഷ് കാവാലം, അനീഷ് ഏലപ്പാറ, കെ.സി.തോമസ്, വർഗീസ് ബേബി മുതലായവർ ഓരോ ദിവസവും ശുശ്രുഷിക്കും.

Download ShalomBeats Radio 

Android App  | IOS App 

ലോക പ്രശസ്ത സുവിശേഷകരാൽ സമ്പന്നമായ ഈ കൺവെൻഷൻ, പോയ വർഷങ്ങൾ, സമൂഹത്തിലെ പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്വാസവും അതിലുപരി അനുഗ്രഹവുമായി തീർന്നിട്ടുണ്ട്.

ഈ വർഷവും ചെങ്ങന്നൂർ പട്ടണത്തിലെ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ ഏറ്റവും മികച്ച മാതൃകയിൽ നടത്തുവാനുള്ള ഒരുക്കത്തിലാണ് പാ. കോശിയുടെ നേതൃത്വത്തിലുള്ള അണിയറ പ്രവർത്തകർ. എല്ലാ ദിവസവും യോഗാനന്തരം, അവരവരുടെ ദേശത്തേക്ക് മടങ്ങി പോകാൻ, സൗജന്യ വാഹന സേവനം ലഭ്യമാണ്.

You might also like
Comments
Loading...