ദൈവശബ്ദം – 2018 ന് അനുഗ്രഹീത തുടക്കം

ഷാജി ആലുവിള

0 1,703

ചക്കുവള്ളി : -അസംബ്ലീസ ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ ദൈവശബ്ദം 2018 എന്ന പേരിൽ നടത്തുന്ന കൺവെൻഷനു ചക്കുവള്ളി ഫെയ്ത് നഗറിൽ അനുഗ്രഹീത തുടക്കമായി.
ആറു മണിക്കാരംഭിച്ച സുവിശേഷ മഹായോഗത്തിൽ പാസ്റ്റർ വർഗ്ഗീസ് ജോർജ് (തേവലക്കര) അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് മാത്യു പ്രാർത്ഥിച്ചു യോഗത്തിന് തുടക്കം കുറിച്ചു. അനുഗ്രഹീത സംഗീത വിരുന്നൊരുക്കി കൊട്ടാരക്കര കലയപുരം ഹെവൻലി ബീറ്റ്‌സ് സംഗീത ശുശ്രൂഷക്കു നേന്ത്രത്വം കൊടുത്തു. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ കെ. ജോയി കൺവൻഷൻ സമർപ്പണ പ്രാർത്ഥന നടത്തി ഉത്‌ഘാടനം ചെയ്തു.”ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശുവിനെ പ്രസംഗിക്കുന്നു എന്നും ക്രൂശിന്റെ മാർഗ്ഗം മാത്രമേ ലോകസമാധാനത്തിനും മനുഷ്യന്റെ ആത്മ സൗഖ്യത്തിനും മാർഗ്ഗമായുള്ളു” എന്നും ഉത്‌ഘാടന പ്രസംഗത്തിൽ പ്രെസ്ബിറ്റർ ചൂണ്ടി കാട്ടി. സെക്ഷന്റെ പ്രഥമ പ്രവർത്തനങ്ങളെ കുറിച്ചും ഇപ്പോഴുള്ള വളർച്ചയെ പറ്റിയും താൻ അനുസ്മരിച്ചു.
റവ.ജോർജ് മാത്യു പുതുപ്പള്ളി യോഗത്തിൽ മുഖ്യ പ്രാസംഗികൻ ആയിരുന്നു. ക്രിസ്തുവിലൂടെയുള്ള രക്ഷയെ ആസ്പദമാക്കി തിരുവചനത്തിൽ നിന്നും ലൂക്കോസ് : 2:10,11വാക്യങ്ങളെ അടിസ്ഥാനപ്പെടുത്തി ശക്തമായി സംസാരിച്ചു. കാലയവനികക്കുള്ളിൽ മറയപ്പെട്ട ഒട്ടനവധി മത ഗുരുക്കന്മാർ ലോകത്തിൽ വന്നു. ലോക രക്ഷകനായി തീരുവാൻ അവർക്ക് ആർക്കും സാധിച്ചില്ല.മാനവലോകത്തിൽ നരനായി ജനിച്ച ദൈവപുത്രനായ യേശു മാത്രമാണ് മനുഷ്യന്റെ പാപത്തിനു യാഗമായി തീർന്നത് എന്ന് സമകാലിക സംഭവങ്ങളെ കോർത്തിണക്കി പുതുപ്പള്ളി അച്ചൻ സംസാരിച്ചു
പാസ്റ്റർമാരായ ജെയിംസ് ജോസെഫ് , ബിജു ഡാനിയേൽ,ബെന്നി കുട്ടി,എന്നിവർ പ്രാർഥിച്ചു. അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ മിനിസ്റ്റർ പാസ്റ്റർ. ഓ.ശാമൂവേൽ പ്രാർഥിച്ചു ആശിർവാദം പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ പെർസിസ് ജോൺ (ന്യൂ ഡൽഹി ) ഗാന ശുശ്രൂഷയിൽ പങ്കാളി ആകും എന്ന് മീഡിയ കൺവീനർ ഷാജി ആലുവിള അറിയിച്ചു.

You might also like
Comments
Loading...