10 ലക്ഷം റെക്കോർടിലേക്ക്: നേപ്പാള്‍ പോലീസിനെ ലക്ഷ്യമിട്ട് കേരള പോലീസ്

0 1,904

തിരുവനന്തപുരം: ട്രോൾ രൂപത്തിലുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും പ്രതികരണങ്ങളുമായി കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ജനപ്രിയത നേടിയ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് പുതുവർഷം പിറക്കുന്നതോടെ പത്തു ലക്ഷം ലൈക്കാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രചാരത്തിനായി പോലീസ് പോസ്റ്റ് ചെയ്ത പോസ്റ്റും വൈറലായി കൊണ്ടിരിക്കുന്നു. ലൈക്കുകളുടെ എണ്ണത്തിൽ ബെംഗളൂരു പോലീസിനേയും ന്യൂയോർക്ക് പോലീസിനേയും മറികടന്ന കേരളപോലീസ് പുതുവർഷത്തിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള നേപ്പാൾ പോലീസിനെയാണ് നോട്ടമിട്ടിരിക്കുന്നത്. നിലവിൽ 9.55 ലക്ഷത്തോളം ലൈക്കാണ് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിനുള്ളത്. ഇതിനിടെ നേപ്പാൾ പോലീസിനെതിരെയുള്ള ലൈക്ക് ഭീഷണി ചില മലയാളികൾ അവരുടെ ഫെയ്സ്ബുക്ക് പേജിലും ഉയർത്തി. തങ്ങളുടെ പോസ്റ്റുകൾക്കടിയിൽ വ്യാപകമായി മലയാളത്തിലുള്ള സന്ദേശങ്ങൾ വന്നതോടെ നേപ്പാൾ പോലീസ് കാര്യം മനസ്സിലാകാതെ ഒരുവേള കമന്റ് ബോക്സ് അടച്ചുപൂട്ടി. പിന്നീട് കാര്യം മനസ്സിലായപ്പോൾ വീണ്ടും തുറന്നു.

You might also like
Comments
Loading...