ദൈവശബ്ദം – 2018 ഏ. ജി കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ രണ്ടാം ദിനം

ഷാജി ആലുവിള

0 1,225

ചക്കുവള്ളി : ദൈവശബ്ദം 2018 എന്ന പേരിൽ അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ നടത്തുന്ന കൺവൻഷന്റെ രണ്ടാം ദിനമായ ഇന്ന് പകൽ യോഗത്തിലും രാത്രി കൺവൻഷനിലും സംസാരിക്കു കയായിരുന്നു പാസ്റ്റർ സന്തോഷ്‌ തോമസ്. ഒരു വിശ്വാസി കാത്തു സൂക്ഷിക്കണ്ട സ്വഭാവ ഗുണങ്ങളിൽ പരമപ്രധാനമയതാണ് പ്രത്യാശ. വിളിയാലുള്ള ആശ എന്തെന്നും വിശുദ്ധന്മാരിൽ ദൈവത്തിന്റെ അവകാശത്തിൻ മഹിമാധനം എന്തെന്നും മനസിലാക്കി മുന്നേറി ഓട്ടം തികക്കണം എന്നും,ദൈവമുൻമ്പകെ അരിഷ്ടനായി സമ്മതിച്ചു സമർപ്പിക്കുന്നവർക്ക് മാത്രമേ ഹൃദയ ദൃഷ്ട്ടി പ്രകാശിപ്പിച്ചു പ്രത്യാശയിൽ മുന്നേറുവാൻ പറ്റുകയുള്ളു എന്നു കൂടി താൻ പകൽ നടന്ന ഉപവാസ പ്രാർഥനയിൽ ഓർമ്മിപ്പിച്ചു.
രാവിലെ പത്തുമണിക്ക് ഉപവാസപ്രാർഥന ആരംഭിച്ചു. സെക്ഷനിൽ നിന്നുള്ള ഇരുപത്തിനാലു സഭയിലെ ശുശ്രൂഷകന്മ്മാരും വിശ്വാസി സമൂഹവും ആത്മാർത്ഥതയോടെ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുത്തു. സിസ്റ്റർ പെർസിസ് ജോൺ പകൽ യോഗത്തിൽ സമ്മന്തിച്ചു
കൺവൻഷൻ യോഗം വൈകിട്ടു അധ്യക്ഷൻ പാസ്റ്റർ സാം.ടി. ബേബിയുടെ പ്രാർഥനയോടെ ആരംഭിച്ചു. ഹെവൻലി ബീറ്റ്സ്‌ കലപുരയതിനൊപ്പം സിസ്റ്റർ പെർസിസ് ജോൺ (ന്യൂ ഡൽഹി) ഗാനശുശ്രൂഷക്കു നേതൃത്വം കൊടുത്തു.വലിയ ആത്മ പകർച്ച ആരാധനയിൽ വെളിപ്പെടുവാൻ ഇടയായത് രാത്രി യോഗത്തിന്റെ വലിയ പ്രതേകതയായിരുന്നു.
ദൈവത്തോടുള്ള വിശ്വാസമാണ് ദൈവഭയം ഉളവാക്കി ഒരു വ്യക്തിയെ നേർവഴിയിൽ നടത്തുന്നത്. ചെയ്തുപോയ പാപത്തിലൂടെ നിത്യ നരകത്തിൽ നിന്നുള്ള നിത്യ ശിക്ഷാവിധിയിൽ നിന്ന് മാനവന് നിത്യ ജീവൻ ദാനമായി തന്ന യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസമാണ് ലോകരക്ഷക്കു ആവശ്യമായിരിക്കുന്നത്. ഈ കാലഘട്ടത്തിന്റെ പരാജയം ദൈവത്തിൽ നിന്ന് അകന്നു പോയതും ദൈവ വചനം അനുസരിക്കാത്തതും അത്രേ എന്നും രാത്രി സമ്മേളനത്തിൽ പാസ്റ്റർ സന്തോഷ്‌ ശക്തമായി പ്രസംഗിച്ചു.
പാസ്റ്റർമാരായ ജോയി തോമസ്,തോമസ് ജോസഫ്, ജോസ് ഏബ്രഹാം, ബിനു.വി. എസ് എന്നിവർ പ്രാർഥനയിൽ സഹായിച്ചു പാസ്റ്റർ കെ. എം. ജോസഫ് ആശീർവ്വാദം പറഞ്ഞു.

You might also like
Comments
Loading...