ഏ .ജി കരുനാഗപ്പള്ളി സെക്ഷൻ പുത്രികാ സംഘടനകളുടെ സമ്മേളനം ഫെയ്ത് നഗറിൽ നടന്നു.

ഷാജി ആലുവിള

0 1,576

ചക്കുവള്ളി : ദൈവശബ്ദം – 2018 എന്ന സുവിശേഷ മഹായോഗത്തോടനുബന്ധിച്ചു ഇന്ന് രാവിലെ 10 മണിക്ക് പുത്രികാ സംഘടനയായ W.M.C യുടെ സമ്മേളനം അധ്യക്ഷൻ പാസ്റ്റർ ജോസ് ഏബ്രഹാമിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ആത്‌മീയ ഗീതങ്ങളിലൂടെ ആരാധനക്ക് സിസ്റ്റർ പെർസിസ് ജോൺ (ന്യൂ ഡൽഹി ) നേതൃത്വം കൊടുത്തു.
കുടുംബം ഒരു സ്നേഹ കൂടാരം ആണ്, അത് ദൈവ പരിപാലനത്തിൽ നിയന്ത്രിക്കപ്പെടുന്നതും പ്രാർഥനയിൽ ചിട്ടപ്പെടുത്തുന്നതും ആകണം. ദൈവ തണലിൽ ചേക്കേറുന്ന കുടുംബം ഏത് പ്രതിസന്ധിയിലും തളരാതെ നിൽക്കും. അങ്ങനെ ദൈവസന്നിധിയിലെ കാവൽക്കാരായി കുടുംബത്തെ നയിപ്പാൻ എല്ലാ W. M. C. അംഗങ്ങൾക്കും ഇടയാകട്ടെ എന്ന് സെക്ഷൻ W.M.C പ്രസിഡണ്ട്‌ ലിസി ആലുവിള ഓർമിപ്പിച്ചു.
മുഖ്യ സന്ദേശം പങ്കിടുവച്ചത് സിസ്റ്റർ പെർസിസ് ജോൺ, സിസ്റ്റർ റീജ ബിജു എന്നിവരാണ്. ആ സന്ദേശങ്ങൾ സെക്ഷൻ അംഗംങ്ങൾക്കു വലിയ പ്രചോദനം ആയി തീർന്നു.
നല്ല ആഗ്രഹങ്ങളിൽ നമുക്ക് പ്രശംസിക്കാനോ അഹങ്കരിക്കാനോ സാധ്യമല്ല. പങ്കുവെക്കിലിലൂടെ മറ്റുള്ളവരോട് സുവിശേഷികരണം നടത്തി ആത്മാക്കളെ നേടുവാൻ നാം തയ്യാറാകണം.ദൈവനാമത്തിൽ നാം മനസോടെ ചിലവിട്ടാൽ മനസ്സു തുറന്നു ദൈവം നമ്മെ അനുഗ്രഹിക്കും എന്നുള്ള വിശ്വാസം നാം മറക്കരുത്. സുവിശേഷികരണം എങ്ങനെ നടത്താം എന്നും തന്റെ അനുഭവങ്ങളിലൂടെ സിസ്റ്റർ പെർസിസ് പ്രസംഗത്തിൽ ഓർമിപ്പിച്ചു.
മനുഷ്യന്റെ അതിരുകൾക്കപ്പുറം കർത്താവ്‌ ഇറങ്ങി വരുന്നവനും ജാതീക വ്യവസ്ഥകളെ തുടച്ചു മാറ്റി ഏകത്വം ലോകത്തിൽ പ്രഖ്യാപിച്ച വനും അത്രേ യേശുക്രിസ്തു എന്ന് ശമര്യ സ്ത്രീയുടെ ചരിത്രത്തിലൂടെ സിസ്റ്റർ റീജ ബിജു പ്രസംഗത്തിൽ ചൂണ്ടി കാട്ടി. ലോകാഭിപ്രായം അല്ല ദൈവീക പദ്ധതി ആണ് നാം ശ്രദ്ധി ക്കേണ്ടതെന്നും, നാം നമ്മെതന്നെ വിശുദ്ധിയിൽ കാത്തുസൂക്ഷിക്കേണ്ടവരും ആണെന്നുള്ളത് നാം മറക്കയും അരുത്. ഉത്തരവാദിത്വവങ്ങളിൽ നിന്ന് സഹോദരിമാർ ഒളിച്ചോടരുതെന്നും ജീവന്റെ ജലം യേശുവിൽ നിന്നും പ്രാപിച്ച ശമര്യ സ്ത്രീയുടെ രൂപാന്തരത്തിന്റെ തുടർന്നുള്ള അനുഭവം പോലെ സുവിശേഷീകരണത്തിൽ W. M. C. അംഗങ്ങൾ ആയിതീരണം എന്നും സുവിശേഷിക റീജ ഓർമിപ്പിച്ചു.

തുടർന്ന് W.M.C.സെക്രട്ടറി മിനി സാം സാമൂഹിക നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റമാരായ കോശി വൈദ്യൻ, എബി ഡാനിയൽ, പീറ്റർ സാമുവേൽ അലക്സാണ്ടർ സാമുവേൽ എന്നിവർ പ്രാർത്ഥിക്കയും സെക്ഷനിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ. കെ. എം. ജോസഫ് ആശിർവാദവും പറഞ്ഞു. സെക്ഷൻ പ്രെസ്ബിറ്റർ സമ്മേളനത്തിന് മേൽനോട്ടം വഹിച്ചു.

Download ShalomBeats Radio 

Android App  | IOS App 

“ഉച്ചക്ക് രണ്ടുമണിക്ക് അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ യുവജന പ്രസ്ഥാന മായ C. A. യുടെയും, സണ്ടേസ്കൂളിന്റെയും സെക്ഷൻ സംയുക്ത സെമിനാർ ആരംഭിക്കും. C.A.പ്രസിഡന്റ് പാസ്റ്റർ ജിൻസ് ജോൺ അധ്യക്ഷത വഹിക്കും. പാസ്റ്റർ. ഡി. ജോയി. (ബെഥേൽ ബൈബിൾ കോളേജ് പുനലൂർ ) മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ടു നാലുമണിക്ക് വർണ്ണ പ്പകിട്ടാർന്ന സമാധാന സന്ദേശ സുവിശേഷ റാലിയും പരസ്യയോഗവും നടക്കും “എന്ന് സണ്ടേസ്കൂൾ കൺവീനർ പാസ്റ്റർ ജോയി തോമസ് (കടപ്പ ) അറിയിച്ചു. കൺവൻഷന്റെ സമാപന സമ്മേളനം വൈകിട്ടു ആറു മണിക്ക് ആരംഭിക്കും എന്ന് മീഡീയ കൺവീനറും അറിയിച്ചു.

You might also like
Comments
Loading...