ദൈവശബ്ദം- 2018 ഏ . ജി. കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷന് സമാപ്‌തി.

ഷാജി ആലുവിള

0 877

ചക്കുവള്ളി : ദൈവശബ്ദം-2018 എന്ന സെക്ഷൻ സുവിശേഹമഹായോഗത്തിന്റെ ഭാഗമായി സുവിശേഷ റാലിയും പരസ്യ യോഗവും നടന്നു. സെക്ഷൻ സി. എ.യും സൺ‌ഡേസ്കൂളും സംയുക്തമായിട്ടാണ് റാലിക്കു നേന്ത്രത്വം കൊടുത്തത്. സമാപന സമ്മേളനം ഇന്ന് വൈകിട്ടു ആറുമണിക്ക് പാസ്റ്റർ റെജി. പി യുടെ പ്രാർഥനയോടെ ആരംഭിച്ചു. പാസ്റ്റർ സി. വൈ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.കൊട്ടാരക്കര, കലയപുരം ഹെവൻലി ബീറ്റ്സിനൊപ്പം സിസ്റ്റർ പെർസിസ് ജോൺ (ന്യൂ ഡൽഹി ) ഗാനശുശ്രൂഷക്കു നേനതൃത്വം കൊടുത്തു. ജനം ഒന്നിച്ച് ഏറ്റു പാടി ആരാധിച്ചു ” യേശു കാ നാം സബ് സെ ഊഞ്ച ഹൈ……..
പാസ്റ്റർ പി. സി. ചെറിയാൻ (റാന്നി) മുഖ്യ പ്രാസംഗികൻ ആയിരുന്നു. കർത്താവിന്റെ മടങ്ങിവരവും നിത്യതയും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ദൈവരാജ്യത്തെ കുറിച്ചുള്ള ഉപമകളെ ആസ്പദമാക്കി വിശദമായി സംസാരിച്ചു. സ്വർഗ്ഗരാജ്യത്തെ കുറിച്ചുള്ള വിചിത്രമായ വിവരണം വളരെ ശ്രദ്ധയമായിരുന്നു. മണവാളനെ എതിരേൽക്കാൻ നിൽക്കുന്ന പത്തുകന്യകമാരിൽ അഞ്ചുപേർ വിളക്കിൽ എണ്ണകരുതി കാത്തിരുന്നതുപോലെ സകല വിശുദ്ധൻമാരും യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങി കാത്തിരിക്കുന്നവർ ആയിരിക്കണം. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും വ്യതിയാനങ്ങളും മറ്റു ലോകസംഭവങ്ങളും ശാസ്ത്രീയ ലോകം ഉൾപ്പടെ സകലരും ഭയത്തോടെ വീക്ഷിക്കുന്നു. ലോകത്തിന്റെ അവസാനവും കർത്താവിൻ രണ്ടാം വരവിന്റെ നാളും നാഴികയും ആർക്കും അറിയായികകൊണ്ട് നാം ഭയ ഭക്തി പൂണ്ട് വിശുദ്ധിയോടെ ഒരുക്കമുള്ളവരായി കർത്താവിനു വേണ്ടി കാത്തിരിക്കുന്നവർ ആകുക.കർത്താവിന്റെ ഗംഭീരനാദത്തിങ്കൽ കല്ലറയിൽ വിശ്രമിക്കുന്ന വിശുദ്ധൻമാർ ഉയർ ത്തെഴുനെൽക്കയും, ദൈവത്തിന്റെ കാഹളത്തിൽ ജീവിച്ചിരിക്കുന്ന വിശുദ്ധ മാർ രൂപാന്തരം പ്രാപിക്കയും, പ്രധാന ദൂതന്റെ ശബ്ദം വിശുദ്ധൻ മാർക്ക് വേണ്ടി വാദിക്കുന്ന സാത്താനെതിരായി ഉണ്ടാകുമ്പോൾ ലോകശക്തികൾ കിടുകിടാ വിറക്കയും ഭയക്കയും ചെയ്യുമ്പോൾ വിശുദ്ധന്മാർ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തേക്കു എടുക്കപ്പെടും എന്നും ആ സംഘത്തിൽ നമുക്ക് ഒരുമിച്ചു കാണണ്ടതിനായി നമുക്ക് ഒരുങ്ങാം എന്നുകൂടി പാസ്റ്റർ ചെറിയാൻ തന്റെ പ്രസംഗത്തിൽ ചൂണ്ടി കാട്ടി.
പാസ്റ്റർമാരായ അലക്സാണ്ടർ സാമുവേൽ, ഏബ്രഹാം ഫിലിപ്പ്, ഷാജി ആലുവിള, വി.എം. ജേക്കബ് എന്നിവർ പ്രാർഥിച്ചു. സീനിയർ മിനിസ്റ്റർ. കെ. എം. ജോസഫ് ആശിർവാദവും പറഞ്ഞു അനുഗ്രഹത്തോടെ ദൈവശബ്ദം -2018 എന്ന സെക്ഷൻ കോൺവൻഷന് സമാപനം കുറിച്ചു. പ്രെസ്ബിറ്റർ പാസ്റ്റർ കെ. ജോയി, സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയി സാമുവേൽ എന്നിവർ യോഗത്തിന് നേന്ത്രത്വം കൊടുത്തു.
നാളെ രാവിലെ 9.30 ന് സെക്ഷൻ സംയുക്ത സഭായോഗം നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോക്ടർ. പി. എസ്. ഫിലിപ്പ് മുഖ്യ സന്ദേശം നൽകും. കർതൃമേശയും ഉണ്ടായിരിക്കുന്നതാണ്. സെക്ഷൻ പ്രെസ്ബിറ്റർ യോഗത്തിന് നേത്രത്വം വഹിക്കും

You might also like
Comments
Loading...