ദൈവശബ്ദം -2018 ഏ. ജി കരുനാഗപ്പള്ളി സെക്ഷൻ സംയുക്ത സഭായോഗം ഫെയ്ത് നഗറിൽ നടന്നു !!

ഷാജി ആലുവിള

0 1,194

കരുനാഗപ്പള്ളി :  ദൈവ ശബ്ദം – 2018 അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവെൻഷനോട് അനുബന്ധമായി സെക്ഷനിൽ ഉള്ള ഇരുപത്തിനാല് സഭകളുടെ സംയുക്തമായുള്ള ആരാധന ചക്കുവള്ളി ഫെയ്ത് ഏ. ജി. നഗറിൽ വെച്ച് അനുഗ്രഹീതമായി നടന്നു.
സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെ. ജോയി അധ്യക്ഷത വഹിച്ചു.ഹെവൻലി ബീറ്റ്സിനൊപ്പം സിസ്റ്റർ പെർസിസ് ജോൺ കൂടി ഗാന ശുശ്രൂഷക്ക് നേന്ത്രത്വം കൊടുത്തു. പ്രസ്ബിറ്റർ സങ്കീർത്തനം 66 വായിച്ചു പ്രിബോധിപ്പിച്ചു.അനർത്ഥ ദിനങ്ങളിൽ വഴുതി വീഴാതെയും പ്രളയകെടുതിയിൽ താണു പോകാതെ നടത്തിയ വിധത്തെയും, ദൈവാലയത്തിലെ പ്രാർത്ഥന എന്ന ഹോമയാഗം നന്ദി നിറഞ്ഞ ആരാധനയായി തീരണമെന്നും നമ്മെ മുഴുവനായി നിയന്ത്രിക്കാൻ ദൈവ കരങ്ങളിൽ സമർപ്പിച്ചു മുന്നേറണം എന്നും സങ്കീർത്തനത്തിലൂടെ പാസ്റ്റർ.കെ. ജോയി ഓർമിപ്പിച്ചു.
യാഗത്തിൻമേൽ ദൈവത്തിന്റെ തീ ഇറങ്ങുമ്പോൾ നാം ശുദ്ധികരിക്കപ്പെടു കയും കാർമേലിന്റെ താഴ്‌വരയിൽ നിന്നപോലെ ഒരു സൈന്യം നമ്മെ വലയം ചെയ്യും എന്നും സിസ്റ്റർ പെർസിസ് ആരാധനയിൽ ഓർമിപ്പിച്ചു. “തീ പോലെ ഇറങ്ങണമെ…..”എന്നുള്ള ഗാനം പെർസിസ് പാടിയത് ജനം തനി ക്കൊപ്പം ആവർത്തിച്ചു പാടി ദൈവത്തെ സ്തുതിച്ചു
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ് തിരുവചന ശുശ്രൂഷ ചെയ്തു. നാം ജയിക്കാൻ ഉള്ള വർ ആകയാൽ തോൽക്കുന്ന വരെ നോക്കി നിൽക്കാതെ ക്രൂശിന്റെ മാർഗ്ഗത്തിൽ നിന്നുകൊണ്ട് ജയിച്ചവനയ യേശുവിനെ നോക്കി യാത്ര ചെയ്യുകയും, നൂറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച ദൂഷണം അവസാനിപ്പിച്ചു ദൈവമക്കൾ സത്യം പറയുന്നവരും ആകുക എന്നും സൂപ്രണ്ടന്റ് ഓർമിപ്പിച്ചു. യുവതലമുറയെ ദുരുപ ദേശങ്ങൾ വഴി തെറ്റിക്കുന്നതിനാൽ പ്രാർത്ഥനയുടെ ശക്തി ഇരട്ടിപ്പിച്ചു നേർവഴിക്കു അവരെ നയിച്ചു സഭക്ക് മുതൽ ക്കൂട്ടാക്കുവാനും ഫിലിപ്പ് സാർ പ്രസംഗത്തിൽ ചൂണ്ടി കാട്ടി.
തിരുവത്താഴ ശുശ്രൂഷക്ക് റവ. പി. എസ്. ഫിലിപ്പ് നേന്ത്രത്വം വഹിച്ചു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയി സാമുവേൽ നന്ദി പ്രകാശിപ്പിച്ചു. ലിസി ആലുവിള, ജോൺ കളീക്കൽ, പാസ്റ്റർമാരായ വിൻസെന്റ് ശാമുവേൽ, അച്ചൻകുഞ്ഞ്, കെ. സി. മാത്യു, വര്ഗീസ് ജോർജ്, പീറ്റർ സാമുവേൽ, എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ കെ. എം. ജോസഫ് ആശിർവാദം പറഞ്ഞു.
മൂന്നു ദിവസങ്ങളായി മുഴങ്ങി നിന്ന ദൈവ ശബ്ദം 2018 എന്ന കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ ഇന്ന് പകൽ നടന്ന സംയുക്ത സഭായോഗത്തോടെ ചക്കുവള്ളി ഫെയ്ത് നഗറിൽ സമാപനം കുറിച്ചു. ആയിരത്തോളം വരുന്ന വിശ്വാസികൾ ക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചു കൊടുത്തത് സോളമൻ ക്യാറ്ററിങ്ങ്സ്‌ ശൂരനാട് ആയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

`

You might also like
Comments
Loading...