ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികള്‍
തിരുവല്ല : ചര്‍ച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ 2019-21 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റര്‍ ജെ. ജോസഫ് (പ്രസിഡന്റ്), പാസ്റ്റര്‍മാരായ ഷിബു. കെ മാത്യു, സണ്ണി വര്‍ക്കി, ജെയ്‌സ് പാണ്ടനാട് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍മാരായ ഷാജി ഇടുക്കി, റെണാള്‍ഡ്. കെ സണ്ണി, ബ്രദര്‍ അജി കുളങ്ങര (സെക്രട്ടറി), പാസ്റ്റര്‍ സാംകുട്ടി മാത്യു (ട്രഷറാര്‍), പാസ്റ്റര്‍ പി. പി കുര്യന്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ബിജു തങ്കച്ചന്‍ പൂനെ (നോര്‍ത്ത് ഇന്‍ഡ്യന്‍ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ബിജു ജോയി തുവയൂര്‍ (ഗോസ്പല്‍ എക്കോസ് എഡിറ്റര്‍) എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പാസ്റ്റര്‍മാരായ എസ്. ജോസ്, ജോമോന്‍ ജോസഫ്, ഇവാ. ജെയ്‌മോഹന്‍ അതിരുങ്കല്‍, ഇവ. കുര്യന്‍ കെ. രാജു, സഹോദരിമാരായ റജീനാ ഫിലിപ്പ്, മിനി സെബാസ്റ്റ്യന്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും, പാസ്റ്റര്‍മാരായ ശാമുവേല്‍ ഫിലിപ്പ്, സുഭാഷ് ആനാരി, സാബു കൊച്ചുമ്മന്‍, കെ. കെ സജി, ജോമോന്‍ മാത്യു, സിസ്റ്റര്‍ ലിസിയാമ്മ മാത്യൂസ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും തെരെഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായിരുന്ന പാസ്റ്റര്‍ പി. ജി മാത്യൂസും എല്ലാ സ്റ്റേറ്റ് / റീജിയന്‍ ഓവര്‍സിയര്‍മാരും ഇവ. പി. ഐ ഏബ്രഹാം (കാനം അച്ചന്‍) രക്ഷാധികാരികളായിരിക്കും. പ്രസിഡന്റ് പാസ്റ്റര്‍ പി. ജി മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഐക്യകണ്‌ഠേന ഭാരവാഹികളെ തെരെഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജെ ജോസഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്നു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
2019-ല്‍ ഫെലോഷിപ്പിന്റെ പത്താം വാര്‍ഷികം വിപുലമായ പ്രോഗ്രമുകളോടെ നടത്തുവാന്‍ യോഗത്തില്‍ തീരുമാനമുണ്ടായി. വാര്‍ഷിക യോഗം, സുവിശേഷ റാലി, സുവനീര്‍ പ്രസിദ്ധീകരണം, കുടുംബ സംഗമം, മാധ്യമ ശില്പശാല, സെമിനാറുകള്‍ തുടങ്ങിയവ പത്താം വാര്‍ഷീകത്തിന്റെ ഭാഗമായി നടത്തും. ഫെലോഷിപ്പിന്റെ നാവായ ഗോസ്പല്‍ എക്കോസ് മുടക്കം കൂടാതെ പ്രസിദ്ധീകരിക്കും