എഴുത്തുകള്‍ ദൈവനാമ മഹത്വത്തിനായിരിക്കണം: റവ. സി. സി തോമസ്

0 929

തിരുവല്ല: എഴുത്തുകാരന്‍ ആരേയും മനഃപൂര്‍വ്വമായി വേദനിപ്പിക്കരുതെന്നും നമ്മുടെ എഴുത്തുകളെല്ലാം ദൈവനാമമഹത്വത്തിനായി തീരണമെന്നും ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി. സി തോമസ് പ്രസ്താവിച്ചു. തിരുവല്ല സിറ്റി ചര്‍ച്ചില്‍ നടന്ന ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയയായിരുന്ന അദ്ദേഹം. എഴുത്തുകള്‍ താല്ക്കാലിക ലാഭത്തിനു വേണ്ടിയായിരിക്കരുതെന്നും സമര്‍ത്ഥനായ ലേഖകന്റെ എഴുത്തു കോലായി ഏവരും മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ പി. ജി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.
സുവിശേഷ പ്രചാരണം മാധ്യമങ്ങളിലൂടെ എന്ന വിഷയത്തെ അധീകരിച്ച് ഇവാ. സാജു മാത്യു കുറിയന്നൂര്‍ ക്ലാസ്സെടുത്തു. എഴുത്തുകാര്‍ക്ക് ദൈവീക നിയോഗവും വിഷയങ്ങളെക്കുറിച്ച് ശരിയായ ബോധ്യവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വഴി തെറ്റുന്നവരെ തിരുത്തുവാന്‍ എഴുത്തുകാര്‍ക്ക് കഴിയണമെന്നും നമ്മുടെ എഴുത്തുകളിലൂടെ വിശ്വാസികള്‍ക്ക് ആത്മീയ വര്‍ദ്ധനവ് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാസ്റ്റര്‍മാരായ എം. കുഞ്ഞപ്പി, കെ. സി സണ്ണിക്കുട്ടി, വൈ. റെജി, ക്രിസ്റ്റഫര്‍. റ്റി രാജു എന്നിവര്‍ ആശംസകളറിയിച്ചു.
പാസ്റ്റര്‍മാരായ ജെ. ജോസഫ്, ഷിബു. കെ മാത്യു, സാംകുട്ടി മാത്യു, പി. പി കുര്യന്‍, ഷൈജു തോമസ് ഞാറയ്ക്ക്ല്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

You might also like
Comments
Loading...