WME കരിയംപ്ലാവ് സപ്തതി കൺവൻഷൻ ഇന്ന് മുതൽ

0 1,905

കരിയംപ്ലാവ് : WME ദൈവസഭ ദേശീയ ജനറൽ കൺവൻഷൻ ഇന്ന് മുതൽ 13ഞായർ വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ പ്രസിഡന്റ് റവ ഡോ ഒ എം രാജുക്കുട്ടി ഉത്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാ. കെ എം പൗലോസ് അധ്യക്ഷത വഹിക്കും. പാ. ഷിബു തോമസ് സന്ദേശം നൽകും. രാജു എബ്രഹാം എം.എൽ.എ സപ്തതി സമ്മേളനം ഉദ്ഘടനം ചെയ്യും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക യൂറോപ് എന്നിവിടങ്ങളിൽ നിന്നും വിശ്വാസികൾ പങ്കെടുക്കും. പാസ്റ്റർമാരായ ഫിന്നി എബ്രഹാം, അലക്സ് വെട്ടിക്കൽ, ജോർജ് മാത്യു, ടോമി ജോസഫ്, വിൽ‌സൺ ജോസഫ്, പൊടിയാൻ തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. സെലെസ്റ്റിയൽ റിഥം ബാൻഡ് സംഗീത ശുശ്രൂഷക്ക്‌ നേതൃത്വം നൽകും. പാസ്റ്റർ സി എസ് മാത്യു, പാ. ഒ എം രാജുകുട്ടി, സൂസൻ രാജുക്കുട്ടി എന്നിവർ രചിച്ചു ഈണം നൽകിയ ഗാനങ്ങൾ അടങ്ങിയ ‘രക്തത്താൽ ജയം’ എന്ന സംഗീത ആൽബത്തിന്റെ പ്രകാശനം നടക്കും.

 

You might also like
Comments
Loading...