എ.ജി.മലയാള ഡിസ്ട്രിക്ട് കൺവെൻഷന് പുനലൂരിൽ ഇന്ന് തുടക്കം
പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിലിലുള്ള സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് ഇന്ന് തുടക്കം. പുനലൂരിലുള്ള എ.ജി.കൺവെൻഷൻ സ്റ്റേഡിയത്തിൽ ഇന്ന് മുതൽ (8, ജനുവരി) ഞായർ (13) ഉച്ച വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ലോകമെമ്പാടും, ദൈവത്താൽ അതിശക്തമായ ഉപയോഗിക്കുന്ന ദൈവദാസന്മാരാണ് ഈ കൺവെൻഷനിൽ ശുശ്രുഷിക്കുന്നത്.
Download ShalomBeats Radio
Android App | IOS App
എ.ജി.സഭ സൂപ്രണ്ട് പാ.പി എസ് ഫിലിപ്പ് പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കുകയും, തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമായ ടി.ജെ.ശമുവേൽ (എ.ജി.ചർച്ച്, ജനറൽ സെക്രട്ടറി), എബ്രഹാം തോമസ് (എ.ജി.സൂപ്രണ്ട്, തമിഴ്നാട്), ജോൺസൻ വർഗീസ് (ബെഥേൽ എ.ജി, ബെംഗളൂരു), ജോർജ്.പി.ചാക്കോ (ന്യൂയോർക്ക്), കെ.ജെ.മാത്യു, എബി അയിരൂർ, ഐസക് മാത്യു, ടി.വി.പൗലോസ്, എ.രാജൻ, പ്രഭ തങ്കച്ചൻ എന്നിവർ വിവിധ യോഗങ്ങളിൽ വചന പ്രഘോഷണം നടത്തും.
സമാപന ദിനം, രാവിലെ 7മണി മുതൽ സ്നാന ശുശ്രുഷ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസഭായോഗത്തിൽ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ നിന്നുമുള്ള 53 സെക്ഷനുകളിൽ നിന്നായി പാസ്റ്റർമാരും വിശ്വാസികളുമായി പതിനായിരങ്ങൾ പങ്കെടുക്കും. മലയാളക്കര കണ്ടതിൽ വെച്ചേറ്റവും വലിയ ആത്മീയസംഗമത്തിൽ ഒന്നാണ് എ.ജി.യുടെ കൺവെൻഷൻ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു