ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഇന്ന് മുതൽ

0 997

ചിങ്ങവനം :  ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഇന്ന് മുതൽ 13 ഞായർ വരെ ചിങ്ങവനം ബെഥേസ്‌ഥ നഗറിൽ നടക്കും. വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ് പാസ്‌റ്റർ വി.എ തമ്പി കൺവെൻഷൻ ഉൽഘടനം ചെയ്യും. പാസ്റ്റർ ടി.ജെ ശാമുവേൽ, പാസ്റ്റർ ജേക്കബ് മാത്യു എന്നിവർ സന്ദേശം നൽകും തുടർന്നുള്ള ദിവസങ്ങള്ളിൽ പാസ്റ്റർമാരായ ഷിബു തോമസ് ( U .S .A ), ബാബു ചെറിയാൻ (പിറവം), ആർ.എബ്രഹാം (ന്യൂ ഡൽഹി), അനീഷ് തോമസ്, പ്രിൻസ് തോമസ്, ബിജു തമ്പി തുടങ്ങിയവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.
പാസ്റ്റേഴ്‌സ് നൂർദിൻ മുള്ള (ബൽഗാം), റെജി കുര്യൻ (ദോഹ), മാർട്ടിൻ ഫിലിപ്പ് (ഗോവ), ബിനു തമ്പി ( കൽക്കട്ട) തുടങ്ങിയവർ പകൽ യോഗങ്ങളിൽ പ്രസംഗിക്കും. വെള്ളിയാഴ്ച 2 മണിക്ക് സിസ്റ്റർ മറിയാമ്മ തമ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ പത്മ മുതലിയാർ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 11 മണിമുതൽ നടക്കുന്ന വൈ.പി.സി. എ – സണ്ടേസ്കൂൾ സംയുത വാർഷിക സമ്മേളനത്തിലും ഉച്ചക്ക് 2 മുതൽ നടക്കുന്ന യുവജന സമ്മേളനത്തിലും പാസ്‌റ്റർ അനീഷ് ഏലപ്പാറ ദൈവവചനം ശുശ്രുഷിക്കുകയും സിസ്റ്റർ പെർസിസ് ജോൺ ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...