ഐ പി സി ആറ്റിങ്ങല്‍ സെന്‍റര്‍ 21-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍

0 950

തിരുവനന്തപുരം: ഐ പി സി ആറ്റിങ്ങല്‍ സെന്‍റര്‍
21-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 2019 ഫെബ്രുവരി 11 മുതല്‍ 17 വരെ, ദിവസവും വൈകുന്നേരം 5:30 മുതല്‍ രാത്രി 9 മണി വരെ ഐ പി സി സീയോന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ വെച്ചു നടക്കും (തോന്നയ്ക്കല്‍, കല്ലൂര്‍ റോഡ്).  കൺവൻഷൻ ഉത്ഘാടനം ഐ പി സി ആറ്റിങ്ങല്‍ സെന്‍റര്‍ മിനിസ്റ്റര്‍, പാസ്റ്റർ എച്ച് അഗസ്റ്റീന്‍ നിർവ്വഹിക്കും. കർത്താവിൽ പ്രസിദ്ധ സുവിശേഷകർ പാസ്റ്റർ ജേക്കബ് ജോർജ് (UK), പാസ്റ്റർ ജേക്കബ് ജോർജ് (USA), പാസ്റ്റർ കെ വി എബ്രഹാം (USA), പാസ്റ്റർ ജോയ് (പാറയ്ക്കൽ), പാസ്റ്റർ ബി മോനച്ചൻ (കായംകുളം), പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ സജു (ചാത്തന്നൂർ), പാസ്റ്റർ തോമസ് മാമ്മൻ (കോട്ടയം) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. സംഗീത ശുശ്രൂഷ നയിക്കുന്നതിന് ആറ്റിങ്ങൽ ഐ പി സി സെന്‍റര്‍ പി വൈ പി എ ക്വയറിനോടൊപ്പം ലോർഡ്‌സൺ ആന്റണി, ജോയല്‍ പടവത്ത്, ജോൺസ് ഡേവിഡ്, ഷിജിൻ ഷാ, അനിൽ ശൂരനാട് എന്നിവർ സംഗീത ആരാധനകൾക്ക് നേതൃത്വം നൽകുന്നു.

You might also like
Comments
Loading...