ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവസഭയുടെ 67-മത് ജനറൽ കൺവെൻഷൻ സമാപിച്ചു

റിപ്പോർട്ട്‌ : സുജിത് കല്ലിയൂർ

0 1,399

കല്ലിയൂർ : ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവസഭയുടെ ജനറൽ കൺവെൻഷൻ
ജനുവരി 10 മുതൽ 13 വരെ കല്ലിയൂർ ബെഥേൽ ഗ്രൗണ്ടിൽ നടന്നു.
S.I.A. C.G ജനറൽ സെക്രട്ടറി Pr. നെഹെമ്യാ അധ്യക്ഷത വഹിച്ച യോഗത്തിൽ S. I. A. C. G പ്രസിഡന്റ്‌ Pr. അഗസ്റ്റിൻ യോഗം പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. ദൈവ കൃപാവര പ്രാപ്തരും പ്രശസ്തരും ആയ Pr. രാജു മേത്ര, Pr. അരവിന്ദ് വിൻസെന്റ്, Pr. സാം ജോസഫ്, Pr. K. A. അബ്രഹാം,Pr.ജെയിംസ് ജോസഫ് തുടങ്ങിയവർ ദൈവ വചനം സംസാരിച്ചു. ആത്മീയ ആരാധനകൾക് Dr. ബ്ലസൻ മേമന, Pr. അനിൽ അടൂർ, Br. ജ്യോതിഷ് എബ്രഹാം എന്നിവർ നേതൃത്വം കൊടുത്തു. ഞായറാഴ്ച നടന്ന പൊതു ആരാധനയിൽ 1500 ഓളം വിശ്വാസികൾ പങ്കെടുത്തു. Pr. ജോസ് ബേബി പൊതു ആരാധനയിൽ ആത്മീയ സന്ദേശം നൽകി. ആരാധനയ്ക്ക് ശേഷം കടന്നു വന്ന എല്ലാവർക്കും ആഹാരം ക്രെമീകരിച്ചു. തുടർന്ന് നടന്ന സ്നാന ശുശ്രൂഷയിൽ 5 പേർ ജലത്തിൽ ദൈവത്തെ സാക്ഷീകരിച്ചു. 4 ദിവസവും കവിഞ്ഞൊഴുകുന്ന ദൈവ സാനിധ്യം ഈ യോഗത്തെ മറ്റൊരു തലത്തിലേക്കു നയിച്ചു. ജനറൽ കൺവീനർ ആയ Pr. ജോസ്പ്രകാശ് കുരുശുമൂട്ടിലിന്റെ നേതൃത്വത്തിൽ 20 ഓളം കൺവീനർമാർ ഈ യോഗത്തിന്റെ വിജയത്തിനായി അസ്രാന്ധം പരിശ്രെമിച്ചു. 2020 ലെ ജനറൽ കൺവെൻഷൻ ജനുവരി 6 മുതൽ 12 വരെ നടത്തുവാൻ ദൈവ കൃപയിൽ ആശ്രയിച്ചു പ്രാർത്ഥിക്കുന്നു.

You might also like
Comments
Loading...