രാത്രിയിൽ വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരുന്നുണ്ടോ; ഇതാ ചുക്കുകാപ്പിയുമായി കേരള പോലീസ് ചെങ്ങന്നൂരിൽ

0 1,878

ചെങ്ങന്നൂര്‍: രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഉറക്കം വരാതിരിക്കാന്‍ ചുക്കുകാപ്പി വിതരണവുമായി കേരള പോലീസ്. ചെങ്ങന്നൂരിലാണ് കേരള പോലീസിന്റെ ഈ ജനകീയ പരിപാടി നടന്നത്. വാഹനം ഓടിക്കുന്നതിനിടെ ഉറക്കം വരുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരാശയവുമായി പോലീസ് രംഗത്തെത്തിയത്.

നിരവധി യാത്രക്കാരാണ് അപ്രതീക്ഷിതമായി ലഭിച്ച ചുക്കുകാപ്പി കുടിക്കാനായി എത്തിയത്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി അനീഷ് വി കോര പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയെ കുറിച്ച് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വീഡിയോയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്.

 

Download ShalomBeats Radio 

Android App  | IOS App 

Service is our motto..

രാത്രികാല യാത്രകളിൽഉറക്കം കണ്ണുകളെ കീഴടക്കുമ്പോൾനിരത്തുകളിൽ പതിവാകുന്നഅപകടങ്ങൾ…പാതയോരങ്ങളിൽ നിങ്ങളെ വിളിച്ചുണർത്താൻ, കരുതലോടെ…

Gepostet von Kerala Police am Dienstag, 15. Januar 2019

You might also like
Comments
Loading...