അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ സി എ സംഘടിപ്പിച്ച വിമോചനം 2019 സമാപിച്ചു

0 961

തിരുവനന്തപൂരം  : അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ CA സംഘടിപ്പിച്ച മദ്യത്തിനും മയക്കുമരുന്നിനും ഇതര സാമൂഹിക തിൻമകൾക്കെതിരെയുള്ള ബോധവൽക്കരണ പ്രചരണ യാത്ര “വിമോചനം 2019” (ജനുവരി 19 ശനി) തിരുവനന്തപുരം ഗാന്ധി പാർക്കിൽ വെച്ചു സമംഗളം സമാപിച്ചു. ജനവരി 13 ചൊവ്വാഴ്ച്ച രാവിലെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ എ.ജി.മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗം റവ. എം എ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു സമാരംഭിച്ച ഈ സുവിശേഷ യാത്ര പരമ്പരകൾ ദൈവനാമ മഹത്വത്തിനും ദൈവരാജ്യവ്യാപ്തിക്കും മുഖാന്തിരമായി തീർന്നു.
പരിശുദ്ധാത്മാവിൻറെ സാന്നിധ്യത്താലും നിയന്ത്രണത്താലും ഈ സുവിശേഷ യോഗങ്ങൾ അനുഗ്രഹിക്കപ്പെട്ടതായി തീർന്നു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ 30 ലധികം പൊതുയോഗങ്ങൾ നടത്തി. മദ്യം,പുകവലി, ലഹരിമരുന്ന് എന്നിവയ്ക്കെതിരായ ബോധവൽക്കരണ പരിപാടികളും അവയ്ക്കൊപ്പം പങ്കുവെച്ച സുവിശേഷ സന്ദേശങ്ങളും ജനശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.
എ.ജി സഭാംഗങ്ങളായ നിരവധി യുവാക്കളും ഒട്ടനവധി പാസ്റ്റർമാരും ഈ യാത്രയിൽ ആദിയോടന്തം പങ്കെടുത്തു. ദൈവീക സന്ദേശങ്ങളും മനോഹരമായ ഗാനങ്ങളും അനേകർക്കു ആശ്വാസം ആയി. 10000-ലധികം സുവിശേഷ ലഘുലേഖകൾ ഈ യോഗത്തിൽ വിതരണം ചെയ്യപ്പെട്ടു. 2500-ലധികം പേർ സുവിശേഷം നേരിട്ട് കേട്ടു. 50-ലധികം പേർ യേശുക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിച്ചു.

തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടന്ന സമാപന യോഗത്തിൽ പാ. അരുൺ അദ്ധ്യക്ഷനായിരുന്നു.
പാ. സാം പി. ലൂക്കോസ് വന്നു ചേർന്നവരെ സ്വാഗതം ചെയ്തു. എ.ജി. ദക്ഷിണ മേഖല ഡയറക്ടർ റവ. വിൽഫ്രെഡ് രാജ് സമാപന സന്ദേശം നൽകി. C.A പ്രസിഡന്റ് പാ. സാം ഇളമ്പലും ട്രഷറർ പാ. ഷിൻസും സുവിശേഷ സന്ദേശങ്ങൾ നൽകി. പാ. സാബു ടി സാം നന്ദി പ്രസംഗവും നടത്തി.

Download ShalomBeats Radio 

Android App  | IOS App 

. പാ. റോയ്സൺ ജോണി , പാ. ബാബു ജോസ്, ബ്രദ. ജിനു പത്തനാപുരം, ബ്രദ. ടോണി ആനന്ദപ്പള്ളി, ബ്രദ. ജെനി ചണ്ണപ്പേട്ട, ബ്രദ.ജെയ്സു ചെങ്ങന്നൂർ എന്നിവർ പല ഇടങ്ങളായി പ്രസംഗിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.

You might also like
Comments
Loading...