ഇൻറ്റെൻസിവ് പ്രയർ ഫെല്ലോഷിപ്പ് ആഭിമുഖ്യത്തിൽ ഇൻസ്പെയർ 2019 വിദ്യാർഥി സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് ഇൻറ്റെൻസിവ് പ്രയർ ഫെല്ലോഷിപ്പ് ആഭിമുഖ്യത്തിൽ ഇൻസ്പെയർ 2019 വിദ്യാർഥി സെമിനാർ സംഘടിപ്പിച്ചു. സൈനിക് കേന്ദ്ര ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ( ദുബായ് ) നയിച്ചു. രണ്ട് സെഷനായി നടന്ന സെമിനാറിൽ പഠന രീതികൾ, പരീക്ഷ തയാറെടുപ്പ്, സ്വഭാവ രൂപവൽക്കരണം, പേഴ്സണാലിറ്റി ഡെവലപ്മെൻറ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
ശാസ്ത്രീയമായ പഠന രീതികൾ അവലംബിച്ചാൽ പരീക്ഷയിൽ ഉന്നത വിജയം സ്വായത്തമാക്കാൻ ശരാശരി വിദ്യാർഥികൾക്ക് പോലും സാധിക്കുമെന്ന് ഡഗ്ളസ് പറഞ്ഞു. പരീക്ഷക്ക് തയ്യാറാവുന്ന വിദ്യാർഥികൾ പോസിറ്റീവായ സമീപനം പുലർത്തിയാൽ പരീക്ഷാഭീതിയെ ഇല്ലാതാക്കാം. എത്ര നേരം പഠിച്ചു എന്നതല്ല, എങ്ങനെ പഠിച്ചു എന്നതിലാണ് കാര്യം. സൽസ്വഭാവമുള്ളവരാകാൻ എളിമ, പരോപകാരം, അച്ചടക്കം, കഠിനാധ്വാനം തുടങ്ങിയവ മൂല്യങ്ങൾ പുതു തലമുറ സ്വായത്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള എട്ടു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.
Download ShalomBeats Radio
Android App | IOS App
സെമിനാറിന്റെ ഭാഗമായ സംഗീത പരിപാടിക്കും, ഗെയിമുകൾക്കും ആശ സുനിൽ നേതൃത്വം നൽകി. ഇവാ. ഹെൻറി മാത്യൂസ് ( യു. എസ്. എ ) സമാപന സന്ദേശം നൽകി. പാ. ഷാജി സിസിൽ സ്വാഗതവും, കെ. സി വർഗീസ് നന്ദിയും പറഞ്ഞു. ഡോ. രാജൻ ബാബു , വി. വി ഏബ്രഹാം എന്നിവർ സെമിനാറിനു നേതൃത്വം നൽകി.