4 – 14 മൂവ്മെന്റ് ട്രാവൻകൂർ സമ്മിറ്റ് ജനുവരി 26നു

0 1,280

തിരുവനന്തപുരം : തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 2019 ജനുവരി 26 (ശനിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ തിരുവനന്തപുരത്തുള്ള പാളയം സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന 4/14 മൂവ്മെൻ്റിൻ്റെ ട്രാവൻകൂർ സമ്മിറ്റ് നടക്കുന്നു. 4/14 മേഖലാ കൂടി വരവിൻ്റെ ഉദ്ദേശം കേരളത്തിലെ കുട്ടികൾക്കിടയിലുള്ള ശുശ്രൂഷ ഫലപ്രദമായി ചെയ്യുവാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്നുള്ളതാണ്. 4/14 മൂവ്മെൻറിന്റെ ദേശീയ പ്രതിനിധികൾ സെഷനുകൾ നയിക്കുന്നതാണ്. അന്താരാഷ്ട്ര മിഷൻ ഏജൻസികളുമായി അടുത്തറിയുവാൻ അവസരം ഉണ്ടാക്കുന്നതിനും ഉത്തരാധുനിക പ്രവർത്തന സമ്പ്രദായങ്ങൾ പഠിക്കുന്നതിനും കുട്ടികൾക്കിടയിലുളള ദൗത്യം രൂപപ്പെടുത്തുന്നതിനും ഇത് ഒരു നല്ല അവസരമായിരിക്കും.
കുട്ടികളുടെ ഇടയിലെ ശുശ്രൂഷ ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പേരന്റിംഗ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധാഭിപ്രായങ്ങൾ, വട്ടമേശ ചർച്ചകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിന് താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.4to14kerala.org

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോർജ് പി സ്കറിയ 9447699816
അനിൽ രാജ്
9495831891

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...