“അനുതാപ ഹൃദയത്തോടെ ക്രിസ്തുവിങ്കലേക്ക് വരിക” റവ. സി. സി തോമസ്
തിരുവല്ല : ലോകം അധര്‍മ്മത്തിന്‍റെയും അക്രമത്തിന്‍റെയും പാതയിലൂടെ സഞ്ചരിച്ച് മനസാക്ഷി നഷ്ടപ്പെട്ടവരായി മനുഷ്യന്‍ മാറുമ്പോള്‍ അനുതാപ ഹൃദയത്തോടെ ക്രിസ്തുവിങ്കലേക്ക് വരണം എന്ന് റവ. സി. സി തോമസ് പ്രസ്താവിച്ചു. തിരുവല്ല രാമന്‍ച്ചിറിയിലെ സഭാ സ്റ്റേഡിയത്തില്‍ ആരംഭിച്ച ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ദൈവത്തിങ്കലേക്ക് അടുക്കുമ്പോള്‍ പഴയ സ്വഭാവം എല്ലാം മാറണം, തികച്ചും പുതിയ ഒരു മനുഷ്യനായി മാറി സഭയ്ക്കും സമൂഹത്തിനും പ്രയോജനപ്പെടണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി റവ. ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് റവ. വൈ. റെജി സ്വാഗത പ്രസംഗം നടത്തി. റവ. ജോണ്‍സന്‍ ദാനിയേല്‍ സങ്കിര്‍ത്തനം വായിച്ചു. റവ. തോമസ് ഫിലിപ്പ് വെണ്‍മണി മുഖ്യ സന്ദേശം നല്കി. പാസ്റ്റര്‍മാരായ കെ.വി വര്‍ഗീസ്, സി. പി. വര്‍ഗിസ്, കെ. എ ഉമ്മന്‍, ക്രിസ്റ്റഫര്‍. റ്റി രാജു, വൈ. മോനി എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍ സാജന്‍ മാത്യു മാവേലിക്കരയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നതിനാവശ്യമായ ക്രമീകരണം ഉണ്ട്. കേരളത്തിലും ഗള്‍ഫിലും ഉള്ള 1300-ല്‍ അധികം സഭകളിലെ വിശ്വാസികളും ശുശ്രൂഷകന്മാരുമായി ആയിരിക്കണക്കിന് ആളുകളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. 28-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും എന്ന് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, ജോ. ഡയറക്ടര്‍ ജെയ്സ് പാണ്ടനാട്, സെക്രട്ടറി ഷൈജു തോമസ് ഞാറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.
പ്രോഗ്രാം 22/01/2019 ചൊവ്വ
7.45 മുതല്‍ 9.00 വരെ ധ്യാനയോഗം
9.30 മുതല്‍ 1.00 വരെ കോണ്‍ഫ്രന്‍സ്
പ്രസംഗകര്‍: പാ. അശോക് അലക്സ് മാത്യു
പാ. ഗ്ലാഡ്സണ്‍ വി കരോട്ട്
2.00 മുതല്‍ 4.30 വരെ കോണ്‍ഫ്രന്‍സ്
പ്രസംഗകര്‍: പാ. ഷൈജു തോമസ് ഞാറയ്ക്കല്‍
5.30 മുതല്‍ 8.45 വരെ പൊതു സമ്മേളനം
പ്രസംഗകര്‍: പാ. ഏ. റ്റി ജോസഫ്
പാ. ജെയ്സ് പാണ്ടനാട്
പാ. അനീഷ് ഏലപ്പാറ