താഴെത്തട്ടിലുള്ള ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത് ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾ: ഗവർണർ

0 996

ചങ്ങനാശേരി: താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ നല്‍കിയ സേവനം മഹത്തരമാണെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പളളി പാരീഷ് ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്കു വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് സര്‍ക്കാരിനൊപ്പം സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ സമുദായ സംഘടനകളുടെ സേവനം അനുകരണീയമാണ്. സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി സ്മാരകമായി വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകകൊണ്ട് സഹപാഠിക്കു വീടുവച്ചു നല്‍കിയത് മാതൃകാപരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വീടിന്റെ താക്കോല്‍ ദാനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

You might also like
Comments
Loading...