മനുഷ്യത്വരഹിതമായ സമീപനങ്ങളോട് വിടപറയുക; സഹജീവികളെ സ്‌നേഹിക്കുക റവ. സി. സി തോമസ്

0 1,439

തിരുവല്ല: മനുഷ്യന്‍ മനുഷ്യനെ മറക്കുകയും സ്വാര്‍ത്ഥത സമൂഹത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യത്വരഹിതമായ എല്ലാവിധമായ സമീപനങ്ങളോടും വിടപറഞ്ഞ് നമുക്ക് മനുഷ്യനെ സ്‌നേഹിക്കുവാന്‍ കഴിയണം എന്ന് റവ. സി. സി തോമസ് പ്രസ്താവിച്ചു. തിരുവല്ല രാമന്‍ച്ചിറ ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ ജനുവരി 21 മുതല്‍ 27 വരെ നടന്ന ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. അക്രമവും അനീതിയും, കൊള്ളയും കൊലയും വര്‍ദ്ധിക്കുന്നു. സാഹചര്യങ്ങള്‍ എത്ര എതിരായാലും അധാര്‍മ്മികത എത്ര ഉയര്‍ന്നാലും ദൈവത്തോട് ചേര്‍ന്നു നടക്കുവാന്‍ അത് ഒരു തടസ്സമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാസ്റ്റര്‍മാരായ കെ. എം തങ്കച്ചന്‍, എം. കുഞ്ഞപ്പി, ജെ. ജോസഫ് എന്നിവര്‍ മുഖ്യ സന്ദേശം നല്കി. സംയുക്ത സഭായോഗത്തിന് സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസ് നേതൃത്വം വഹിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ പി. ജി മാത്യൂസ് നേതൃത്വം കൊടുത്തു. പാസ്റ്റര്‍മാരായ സാംകുട്ടി മാത്യു, ജെയ്‌സണ്‍ തോമസ്, റെജി മാത്യു ശാസ്താംകോട്ട, ഷിബു ശാമുവേല്‍, ജോണ്‍സന്‍ ദാനിയേല്‍, ഐസക് സൈമണ്‍, കെ. ജി ജോണ്‍, ഷിജു മത്തായി, എം. ജോണ്‍സന്‍, ഏബ്രഹാം മാത്യു, ഡെന്നീസ് വര്‍ഗിസ്, അജി കുളങ്ങര, ജോര്‍ജ് പാപ്പി എന്നിവര്‍ പ്രസംഗിച്ചു. ബ്രദര്‍ ജോസഫ് മറ്റത്തുകാല നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റര്‍ എം. ഓ ഏലിയാസിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍ വാദത്തോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമായി. 97-#ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2020 ജനുവരി 20 മുതല്‍ 26 വരെ തിരുവല്ല രാമന്‍ച്ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, ജോ.ഡയറക്ടര്‍ പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, സെക്രട്ടറി, ഷൈജു തോമസ് ഞാറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു. കേരളത്തിനകത്തും നിന്നും വിദേശത്ത് നിന്നും ആയിരക്കണക്കിന് ശുശ്രൂഷകന്മാരും വിശ്വാസികളും ജനറല്‍ കണ്‍വന്‍ഷനില്‍ സംബന്ധിച്ചു.

You might also like
Comments
Loading...