നങ്യാർകുളങ്ങര സംഭവം പി.സി.ഐ.നിയമ നടപടിക്ക്.

ഷാജി ആലുവിള

0 920

ആലപ്പുഴ : കണ്ടാൽ അറിയാവുന്ന മൂന്നു പേർ നങ്ങ്യാർകുളങ്ങരയിൽ സഹശുശ്രൂശകനെ കാത്തു നിന്ന പാസ്റ്ററെ തല്ലി ചതച്ചു ബോധരഹിതനാക്കി. പെന്തകോസ്ത് കാർക്കെതിരെയുള്ള ക്രൂരവിനോദത്തിന്റെ മറ്റോരിര യാകുകയായിരുന്നു പാസ്റ്റർ ഗീവർഗ്ഗീസ്സ്.ആഗോള പെന്ത ക്കോസ്തു സഭയുടെ സംയുക്ത സംഘടനയായ പെന്തക്കോസ്‌ത്തൽ കൗൺസിൽ ഓഫ് ഇന്ത്യ ഈ വിഷയത്തിൽ ഇടപെടുകയും ജനറൽ പ്രസിഡന്റ് ശ്രീ എൻ.എം.രാജു ശക്തമായി അപലപിക്കുകയും ചെയ്തു.ജനറൽ സെക്രട്ടറി റവ.ജോസ് അതുല്യ ഉൾപ്പെട്ട പി.സി.ഐ.യുടെ ഭാരവാഹികൾ ആശുപത്രി സന്ദർശിച്ചു പാസ്റ്ററെ ആശ്വസിപ്പിക്കയും തുർന്നുള്ള നിയമ നടപടിക്ക് മുൻകൈ എടുക്കുമെന്നും കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുമെന്നും ഉറപ്പുകൊടുത്തു.
27 ആം തീയതി ഞായറാഴ്ച വൈകിട്ട് രോഗിയായി കിടക്കുന്ന മറ്റൊരു പാസ്റ്ററെ കാണുവാൻ പോകുന്നതിനിന് നങ്യാർകുളങ്ങരയിൽ വരുകയായിരുന്നു പാസ്റ്റർ ഗീവർഗ്ഗീസ്.ഷാരോൻ ഫെലോഷിപ്പ് സഭയുടെ ,മാവേലിക്കര സെന്ററിൽ മുതുകുളം സഭ യിൽ ആണ് താൻ ശുശ്രൂഷിക്കുന്നത്.ഒരു പാസ്റ്റർ ആണെന്ന് മനസിലാക്കിയ മൂന്നു ചെറുപ്പക്കാർ ബൈബിൾ സമ്മന്തമായ സംശയങ്ങൾ സംസാരിക്കുകയും ഞങ്ങൾക്കായി പ്രാർത്ഥിക്കണം എന്ന്‌ ആവശ്യപ്പെടുകയും ചെയ്തു.യാത്ര പറഞ്ഞു പോകുമ്പോൾ പാസ്റ്റർ ഗീവർഗ്ഗീസിന്റെ കൈയ്യിൽ അവർ പിടിച്ചു വലിക്കുകയും ചെവിയുടെ പിൻഭാഗം നോക്കി തല്ലി തകർക്കയുമായിരുന്നു.ഒറ്റ അടിക്കു തന്നെ ബോധരഹിതനായി വീണ ഗീവർഗ്ഗീസിന്റെ ശരീരം തുടർന്ന് തല്ലി ചതക്കുകയും ചെയ്‌തു ആ വർഗ്ഗീയ കശ്മലൻമ്മർ.ബോധം തിരിച്ചുകിട്ടിയ പാസ്റ്റർ മർധകരോട് എന്തിന് എന്നെ മർദിച്ചു എന്നചോദ്യത്തിന് ,താങ്കൾ മനുഷ്യനെ മതം മാറ്റുന്ന ആളാണുള്ള അറിവുകിട്ടിയതിനാൽ ആണ് എന്നും മേലാൽ ആവർത്തിച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.അവിടെനിന്നും രോഗിയെ കണ്ടു തിരിച്ചു വീട്ടിൽ എത്തിയ പാസ്റ്റർ , ശരീരമാസകലം അവർ തല്ലി ചതച്ചതിനാൽ വേദന കൊണ്ട് ഉറങ്ങുവാൻ സാധിക്കാതെ രാവിലെ ഹരിപ്പാട് ഗവണ്മെന്റു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.വിദഗ്ധ പരിശോധനയിൽ കർണ്ണപടം പൊട്ടുമാറായിരുന്നു അടിയുടെ ആഘാതം എന്നു ഡോക്ടർസ് പറഞ്ഞു. ഇപ്പോൾ ആശുപത്രിയി അഡ്മിറ്റായി ചികിൽസ നടന്നു കൊണ്ടിരിക്കുന്നു.അൻമ്പത്തിമൂന്നു വയസുള്ള പാസ്റ്റർ ഗീവർഗ്ഗീസിന്റെ ഭാര്യയും മൂന്നു മക്കളും മനോവേദനയിൽ ആയിരിക്കുന്നു.
ചില ദിവസങ്ങൾക്കുമുമ്പ് പത്തനംതിട്ടയിലുള്ള ആർ.എസ്.എസ്സിന്റെ ജില്ലാ നേതാവണന്നു പറഞ്ഞും ഒരാൾ അതേ ജില്ലയിലുള്ള ഒരു പാസ്റ്ററെ ഫോണിൽ വിളിച്ചു കൈയും കാലും വെട്ടുമെന്നു ഭീഷണിപ്പെടുത്തി.അതികഠിനമായ പീഡനങ്ങളും,വൈഷമ്യമെറിയ കുറ്റ കൃത്യങ്ങളുമാണ് പെന്തകോസ്ത് മിഷണറിമാർക്കെതിരെ മത സ്മൃന്നവളർത്തി കുറെ കാലങ്ങളായി നടന്നു വരുന്നത്.ഏത് മതക്കാരനും തന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള മൗലിക അവകാശം ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിരിക്കെ നിരൂപദ്രവകാരികളായ ക്രൈസ്താവർക്കെതിരെ നടത്തുന്ന മൃഗീയ പകപോക്കൽ ഭരണാധികാരികൾ കണ്ടില്ല എന്നു നടിക്കരുത് എന്നും പി.സി.ഐ ചൂണ്ടി കാട്ടി. മതമൈത്രിയിൽ നിലനിന്നിരുന്ന ഭാരതം ചില വർഗീയ വിഷകാരികൾ മൂലം തല്ലി ചതച്ചും തീവെച്ചു കൊന്നും പള്ളി തകർത്തും പാസ്റ്റോറെ തല്ലിയും
കാലുഷിതമാക്കി കഴിഞ്ഞു.ക്രൈസ്തവ സമൂഹം ഒന്നായി നങ്യാർകുളങ്ങര സംഭവത്തിൽ അപലപിക്കുന്നു.ഒരു യുദ്ധത്തിനു പെന്തക്കോസ്തുകാർ ഇല്ല എന്നുള്ള വർഗീയ ശക്തികളുടെ ചിന്ത അത്ര ശരിയായ രീതി അല്ല എന്നും ജനറൽ ട്രഷാർ ശ്രീ.ബിജു വർഗ്ഗീസ് പ്രസ്താവിച്ചു. പാതാള ഗോപുരങ്ങൾ ജയിക്കാത്ത സഭയുടെ പ്രവർത്തനം വീണ്ടും അവർ ചെയ്യും.പാപത്തിനും ആധാർമികതക്കെതിരെയും എന്നും ഇനിയും പ്രസംഗിക്കും.മതം മാറ്റലല്ല പാപ ബോധം വരുത്തലാണ് അവർ ചെയ്യുന്നതെന്നു പി.സി.ഐ റിപ്പോർട്ട് ചെയ്യുന്നു . സർക്കാരിൽ നിന്ന് നീതി ലഭിക്കും എന്നാണ് വിശ്വാസം. ഇല്ല എങ്കിൽ ഒറ്റ കെട്ടായി പെന്തകോസ്ത് സമൂഹം ഈ വിപത്തിനെതിരെ നിയമപരമായി പോരാടുക തന്നെ ചെയ്യുമെന്നും പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു .അതു സമ്മന്തിച്ചു മുഖ്യമന്ത്രിക്കും,ഡി.ജി.പി.ക്കും പരാതിനല്കി. അതിൽ നീതി ലഭിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനുമാണ് പി.സി.ഐ പദ്ധതി തയാറാക്കുന്നത്. ഈ ദിവസങ്ങളിൽ പെന്തകോസ്ത് സഭകൾക്കെതിരെ നടക്കുന്ന പീഡനനത്തിന്റെ വിഷയം സമ്മന്തിച്ചുള്ള പെന്തകോസ്ത് സമൂഹത്തിന്റെ ആശങ്ക മുഖ്യ മന്ത്രിയെ നേരിൽ കണ്ട് ഉടനെ അറിയിക്കുകയും ചെയ്യും.

You might also like
Comments
Loading...