മ്യൂസിക് കഫേ സമ്മർ മ്യൂസിക്ക് കോഴ്സ് – 2019 ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

0 844

പാലക്കാട്: ക്രിസ്തീയ സംഗീത ഉപകരണ പരിശീലന കളരിയുമായി മ്യൂസിക് കഫേ. മ്യൂസിക് കഫേയുടെ മൂന്നാമത് ബാച്ചിന്റെ കോഴ്‌സിനായി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. 21 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇവരുടെ പരിശീലന കളരി. കീ ബോർഡ്, ഗിറ്റാർ, ട്രംസ് എന്നിവയിൽ പരിശീലനം നൽകിവരുന്നു. 2019 ഏപ്രിൽ 11 മുതൽ – മെയ് 02 വരെ പാലക്കാടുള്ള ലീഡ് കോളെജ് ഓഫ് മാനേജ്മെന്റ് കോളേജിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. മികവുറ്റ സംഗീത സംവിധായകർ, സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ ആത്മീക യോഗങ്ങളിൽ സംഗീത ശുശ്രൂഷ നയിക്കുന്നവർ തുടങ്ങിയവരെ ക്രൈസ്തവ ലോകത്തിനു സംഭാവന ചെയ്യുക എന്നതാണ് സംഘാടകരുടെ പ്രഥമ ലക്ഷ്യം. സംഗീത ഉപകരണ പരിശീലനത്തിന് പുറമെ മ്യൂസിക്ക് പ്രോഗ്രാമിങ് എന്ന കോഴ്സിനും അപേക്ഷകൾ ക്ഷണിക്കുന്നു. മ്യൂസിക്ക് പ്രൊഡക്ഷൻ, ലൈവ് സൗണ്ടിങ്, സ്റ്റുഡിയോ റെക്കോർഡിങ് എന്നിവയലാണ് കോഴ്‌സിൽ പഠിതാക്കൾക്കു പരിശീലനം നൽകുന്നത്. 15 സീറ്റുകൾ മാത്രമുള്ള ഈ കോഴ്സിനും 21 ദിവസമാണ് കാലയളവ്. മികച്ച അദ്ധ്യാപകരാൽ നയിക്കപ്പെടുന്ന ക്ലാസ്സുകളിൽ ഓരോ ക്ലാസ്സുകൾക്കും പ്രാക്ടിക്കൽ ഡെമോ ചെയ്യുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ വ്യക്തിത്വ പരിശീലന ക്ലാസ്സുകൾ, എല്ലാ ദിവസവും പ്രെയ്സ് & വർഷിപ്പ് സെക്ഷനുകൾ, ഞായാറാഴ്ചകളിൽ ആത്മീക ആരാധന എന്നിവ സംഘാടകർ ക്യാംപിൽ ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക താമസ – ഭക്ഷണ ക്രമീകരണങ്ങൾ ആണ് ക്രമീകിരിച്ചിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 2019 മാർച്ച് 31 വരെ, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. :Team Music Cafe +91 80 86 08 74 58

 

You might also like
Comments
Loading...