ആർക്കേ ഫോട്ടോ പ്രദർശനം

0 1,660

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്ത് സഭ കേരളത്തിൽ സ്ഥാപിതമായിട്ട് 70 വർഷം തികയുന്നതിന്റെ ഭാഗമായി നടക്കുന്ന കേരളാ സംസ്ഥാന ജനറൽ സപ്തതി കൺവൻഷനിൽ സഭയുടെ പുത്രിക സംഘടനയായ യൂത്ത് മിനിട്രിയുടെ നേതൃത്വത്തിൽ ആർക്കേ(ഗ്രീക്ക് പദം. ഉത്ഭവം, അനാദിയായ ഭൂതകാലം) എന്ന നാമകരണത്തിൽ ഫോട്ടോ പ്രദർശനം ഇന്ന് യു.പി.സി കേരളാ പ്രസ്ബിറ്റർ: പാസ്റ്റർ: മാത്യു ജോൺ സമർപ്പണ പ്രാർത്ഥന നടത്തുന്നു. പാസ്റ്റർ: രജനീഷ്, ബ്രദർ : പ്രസാദ് മാരമൺ, ബ്രദർ: സോണി റാന്നി, ബ്രദർ: കോശി പുല്ലാട് ,ബ്രദർ : റോണി ജോസഫ് അടുർ , ബ്രദർ: എബിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകുന്നു. ചരിത്ര സ്മരണകളുണർത്തുന്ന ആദ്യ മിഷനറിമാരുടെ ലഘു ചരിത്രം, ആദ്യകാല സഭാ പിതാക്കൻമാർ, ഏഴ് ദശാബ്ദങ്ങൾ പിന്നിടുന്ന കേരളാ യു.പി.സിയുടെ ചരിത്ര മുഹൂർത്തങ്ങൾ, പ്രേക്ഷിതപ്രവർത്തനം വിവിധ വയലുകളിൽ… തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾപെടുത്തിയ ഫോട്ടോ പ്രദർശനമാണ് അടൂർ യു.പി.സി മിഷൻ കൺവൻഷൻ നഗറിൽ പ്രത്യകം ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ നടക്കുന്നത്. ഇന്നു രാവിലെ 11 മുതൽ ഞാറാഴ്ച 3 മണി വരെ. പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: upckeralayouth@gmail.com
Facebook : UPC youth department

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...