ക്രൈസ്തവ സഭകളുടെ മേലുള്ള സംസ്ഥാന ഗവണ്മെന്റിന്റെ പുതിയ നിയമ ചർച്ചക്ക് പി.സി.ഐ ക്കു ക്ഷണം

0 1,601

തിരുവല്ല : നിലവിൽ ക്രൈസ്തവ ദൈവാലയ സ്വത്തുക്കളുടെ പരിപാലനം സുതാര്യവും നീതിപൂർവ്വവുമല്ല എന്ന്‌ ചൂണ്ടി കാണിച്ചുകൊണ്ടും, കേരളത്തിലെ എല്ലാ സഭാവിഭാഗങ്ങളിലും സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ല എന്ന് ഏകപക്ഷീയമായി അനുമാനിക്കുന്ന രീതിയിലുള്ള നിയമത്തിന് ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ പുതിയ ഒരു ബില്ലിന്റെ കരട് രൂപം തയ്യാറാക്കി. അതിന്റെ ചർച്ചകൾക്കും വിചിന്തനങ്ങൾക്കുമായി ഈ കരട് രൂപം സർക്കാർ പ്രസിദ്ധീകരിക്കുകയും മീഡിയകളിൽ വന്നുകൊണ്ടിരിക്കയും ചെയ്യുകയാണല്ലോ. ക്രൈസ്തവ സമൂഹം വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഈ നിയമ ഭേദഗതി സമ്മന്തിച്ച ചർച്ചയ്ക്കായി സർക്കാർ ലോ കമ്മീഷൻ വഴി സഭകളുടെ മേലധ്യക്ഷൻ മാരെ പ്രതിനിധികളായി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.
സർക്കാർ പുറപ്പെടുവിച്ച ഈ നിയമ ഭേദഗതിയിൽ തിരുത്തുൽ വരുത്തുവാനും കൂട്ടി ചേർക്കുവാനും ഉള്ള കാര്യങ്ങൾ തുറന്ന ചർച്ചയിലൂടെ ഭേദഗതി വരുത്തുവാനാണ് സംസ്ഥാന ലോ കമ്മീഷൻ ആഗ്രഹിക്കുന്നത്. പെന്തകോസ്ത് സഭകളുടെ ഐക്യ വേദി ആയിരിക്കുന്ന പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ ക്കും ലോ കമ്മീഷന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ നിയമപരമായ വശങ്ങൾ പഠിക്കുന്നതിനുവേണ്ടി പി.സി.ഐ ഒരു സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി പഠന റിപ്പോർട് പി.സി.ഐ ക്കു എത്രയും വേഗത്തിൽ നൽകും. പി.സി.ഐ യുടെ ലീഗൽ വിങ് അതു പഠിച്ചതിനുശേഷം, സംസ്ഥാന ലീഗൽ കമ്മീഷനിൽ പി.സി.ഐ ആ റിപ്പോർട്ട് സമർപ്പിക്കും.പെന്തകോസ്ത് സഭകൾക്ക് ദോഷകരമായി വരുന്ന നിയമവശങ്ങൾക്ക് തിരുത്തൽ വരുത്തുവാൻ പി.സി.ഐ. സമ്മർദ്ദം ചെലുത്തുമെന്നും, ഈ പുതിയ ബില്ലുകൊണ്ട് പെന്തകോസ്ത് സഭകൾക്ക് കൂച്ചുവിലങ്ങിടുവാനോ, വസ്തുവകൾക്കോ, സഭാ ഭരണ സംവിധാനത്തിനോ യാതൊരു വിധ കോട്ടങ്ങളും സംഭവിക്കുവാൻ അനുവധിക്കയില്ലന്നും പി.സി.ഐ യുടെ ഭാരവാഹികൾ അറിയിച്ചു.

You might also like
Comments
Loading...