ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങളും സംഗീത വിരുന്നും

0 909

ബെംഗളൂരു : ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ 25 ആം വാർഷികത്തോടനുബന്ധിച്ചുള്ള സുവിശേഷയോഗങ്ങളും സംഗീത വിരുന്നും നാളെയും മറ്റെന്നാളും (ഫെബ്രുവരി 23 ശനി, 24 ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. Rev. ജോണിക്കുട്ടി സെബാസ്റ്റ്യൻ (A.G. സൗത്ത്-2 പ്രസ്ബിറ്റർ) യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കും. Rev. റ്റി. ജെ. ബെന്നി (അസി. സൂപ്രണ്ട്, C.D.S.I.A.G.) പ്രാർത്ഥിച്ച് യോഗം ഉത്ഘാടനം ചെയ്യും. പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ സുബാഷ് കുമരകം വചന സന്ദേശം നൽകും. ശാലോം ബീറ്റ്സ് ബാംഗ്ളൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് 6 മണിക്ക് യോഗം ആരംഭിക്കുന്നതാണ്. ഏവരേയും പ്രസ്തുത യോഗങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

 

You might also like
Comments
Loading...