വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണൂ; പള്ളിയിലെ വേദപാഠം അധ്യാപക രടക്കം   ഒമ്പത് പേര്‍ക്ക് പരിക്ക്

0 1,086

വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണൂ; പള്ളിയിലെ വേദപാഠം അധ്യാപക
രടക്കം   ഒമ്പത് പേര്‍ക്ക് പരിക്ക്

അങ്കമാലി സ്വദേശികളായ ഒന്‍പത് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.

Download ShalomBeats Radio 

Android App  | IOS App 

ഇടുക്കി വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലെ സ്യൂയിസൈഡ് പോയിന്റിന് സമീപത്തുള്ള തൂക്കുപാലം പൊട്ടിവീണു. അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാമായി നിര്‍മിച്ച മൂന്നുപേര്‍ കയറേണ്ട ബര്‍മ്മ പാലത്തിലേക്ക് 25ല്‍ അധികം വിനോദസഞ്ചാരികള്‍ കയറിയതാണ് പാലം പൊട്ടിവീഴാന്‍ കാരണം. അങ്കമാലി സ്വദേശികളായ ഒന്‍പത് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.

ഡി.റ്റി.പി.സിയുടെ മേല്‍നോട്ടത്തിലുള്ള കയര്‍ നിര്‍മിത തൂക്കുപാലമായ ബര്‍മ പാലമാണ് പൊട്ടിവീണത്. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ വേദപാഠം അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. ബര്‍മ പാലത്തിന് സമീപമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല എന്നാതാണ് ഡി.റ്റി.പി.സിയുടെ വിശദീകരണം. ഓരേസമയം മൂന്നു പേര്‍മാത്രം കയറേണ്ട ബര്‍മ പാലത്തില്‍ 25ല്‍ അധികം ആളുകള്‍ ഒരുമിച്ച് കയറിയതാണ് പാലം പൊട്ടിവീഴാന്‍ കാരണമെന്ന് ഡി.റ്റി.പി.സി അധകൃതര്‍ വ്യക്തമാക്കി. എന്നാല്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങളോ നിര്‍ദേശങ്ങളോ ഇല്ലായിരുന്നതിനാലാണ് എല്ലാവരും ഒരുമിച്ച് കയറിയതെന്നാണ് വിനോദസഞ്ചാരികളുടെ വാദം.

You might also like
Comments
Loading...