ചർച്ച് പ്രോപ്പർട്ടി ബിൽ നടപ്പിലാക്കരുത്: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ

0 879

തിരുവല്ല: നിയമ പരിഷ്കരണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ചർച്ച് പ്രോപ്പർട്ടി ബിൽ പിൻവലിക്കണമെന്ന് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകൾക്കെതിരെയുള്ള നീക്കം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണ്. സഭയുടെ സ്വത്ത് സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢനീക്കാമണിതെന്ന് തിരുവല്ലയിൽ കൂടിയ യോഗം വിലയിരുത്തി.നിലവിലുള്ള സംവിധാനത്തെ അട്ടിമറിച്ച് സർക്കാർ ക്രൈസ്തവ സഭയെ ചൊൽപടിക്കു നിർത്താനുള്ള നീക്കം അപലപനീയമാണ്.ആക്ടിംഗ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. കൗൺസിലംഗം ഷാജി മാറാനാഥാ പ്രമേയം അവതരിപ്പിച്ചു.ബിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ബില്ലിനെ സംബന്ധിച്ച ദുരൂഹത തുടരുകയാണ്. ചർച്ച് പ്രോപ്പർട്ടി ബിൽ നടപ്പിലാക്കിയാൽ ശക്തമായി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നു മെന്നും യോഗം മുന്നറിയിപ്പ് നല്കി.ചെയർമാൻ സി.വി.മാത്യുജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്ജനറൽ കോർഡിനേറ്റർ ടോണി ഡി. ചെവൂക്കാരൻജനറൽ ട്രഷറാർ ഫിന്നി പി മാത്യുഅച്ചൻകുഞ്ഞ് ഇലന്തൂർകെ.ബി. ഐസക്ക്,സി.പി.മോനായി എന്നിവർ പ്രസംഗിച്ചു.

You might also like
Comments
Loading...