ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി.

0 738
കുമ്പനാട്: ഐ.പി.സിയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി.
അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിനും സ്ഥിര അംഗത്വത്തിനുമുള്ള അപേക്ഷ ഫോറത്തിനു വേണ്ടി 2019 ഏപ്രിൽ 15 നുള്ളിൽ ജന. സെക്രട്ടറിയുടെ ഇ.മെയിൽ (sajimkathettu@gmail.com) അഡ്രസ്സിൽ ആവശ്യപ്പെടുക. സ്വദേശത്തോ വിദേശത്തോ ഉള്ള ഏതെങ്കിലും ഒരു ഐ.പി.സി സഭയിൽ ഒരു വർഷത്തിൽ കുറയാത്ത അംഗത്വവും മാധ്യമ പ്രവർത്തനത്തിലൊ, സാഹിത്യ രംഗത്തോ ഒരു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ളവർക്ക് പ്രാഥമിക അംഗത്വത്തിനും നിലവിൽ ഐ.പി.സിയിലെ ഏതെങ്കിലും ഒരു സഭയിൽ 5 വർഷത്തിൽ കുറയാത്ത അംഗത്വവും മാധ്യമ സാഹിത്യ രംഗങ്ങളിലൊന്നിൽ  5 വർഷത്തെ പ്രവർത്തന പരിചയവും ഉള്ളവർക്ക് സ്ഥിരാംഗത്വത്തിനും അപേക്ഷിക്കാം.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്: 9447 37 2726, 9447 35 0038(India), +1971503540676(Gulf), 823 6469078(USA). പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 30നുള്ളിൽ ലഭിച്ചിരിക്കേണ്ടതാണ്
You might also like
Comments
Loading...