ഏ. ജി. മധ്യമേഖലാ ഡയറക്ടർ ആയി പാസ്റ്റർ വി.വൈ.ജോസ് കുട്ടി നിയമിതനായി.

0 803

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ ഡയറക്ടർ തെരഞ്ഞെടുപ്പ് പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു ഇന്നു രാവിലെ പത്തു മണിക്ക് നടന്നു. രണ്ടാം ബാലറ്റിൽ മൂന്നിൽ രണ്ട് ഭാഗം നേടി പാസ്റ്റർ വി.വൈ.ജോസ് കുട്ടി മധ്യ മേഖല ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മാവേലിക്കര സെക്ഷൻ പ്രസ്‌ബിറ്ററും, ഇറവുങ്കര ഏ. ജി. സഭാശുശ്രൂഷകനും കൂടി ആണ് ജോസ് കുട്ടി.
മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. പി.എസ്. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ ജെനറൽ സെക്രട്ടറി റെവ: ടി.ജെ.സാമുവൽ, എസ്.ഐ. ഏ. ജി. ജെനറൽ സെക്രട്ടറി റെവ.കെ.ജെ. മാത്യു, മലയാളം ഡിസ്ട്രീക്ട അസ്സി: സൂപ്രണ്ട് ഡോ.ഐസക് .വി.മാത്യു, സെക്രട്ടറി റ്റി. വി. പൗലോസ്, മേഖല ഡയറക്ടർ റവ. എ. ബനാൻസോസ്, സെക്ഷൻ പ്രീസ്‌ബിറ്റർ മാർ, സഭാശുശ്രൂഷകൻ മാർ, സഭാ പ്രതിനിധികൾ ഉൾപ്പടെ നൂറുകണക്കിന് സഭാ ജനങ്ങൾ പങ്കാളികളായി.

You might also like
Comments
Loading...